....Unwinding reels of Our Cinema...

....Unwinding reels of Our Cinema...

Wednesday, January 29, 2014

Interview with British cinematographer Roger Deakins by Anne Thompson

INTERVIEWS BY ANNE THOMPSON JANUARY 13, 2014 7:47 PM



I spoke to British cinematographer Roger Deakins via Skype while he was filming Angelina Jolie's challenging new film "Unbroken" on the water in New Zealand. Deakins, who often collaborates with the Coen brothers, is a go-to cinematographer for many filmmakers and is revered by actors because he puts storytelling front and center. "He has an uncanny sense of where to put the camera to catch the most important thing in a scene," "Prisoners" star Jake Gyllenhaal told me. "That puts you on your game."

 Paul Dano told me that one of the reasons he agreed to do Denis Villeneuve's "Prisoners" was because Deakins was shooting it. "Prisoners," while it has not come up in many award conversations, marks some of Deakins' best work. His recent ACE nomination brings Deakins’ ASC total to 12. While he won last year for "Skyfall" and for 1995's "The Shawshank Redemption" and the Coens' 2002 black-and-white "The Man Who Wasn't There," he has never won the Oscar. His other nominations were for "Fargo,"(1997), "Kundun" (1998), "O Brother, Where Art Thou?" (2001), "No Country for Old Men" (2008), "The Assassination of Jesse James by the Coward Robert Ford" (2008), "Revolutionary Road" (2009), "The Reader" (2009) and "True Grit" (2011). He was also the recipient of the ASC’s Lifetime Achievement Award in 2011.

 As the world moves from analog to digital, so does Deakins, who even consults on many animated features; I talked to the filmmakers about his role in DreamWorks' "The Croods."

 Anne Thompson: You've done such a wide range of movies and different styles. Though you don't look for the bravura shots, are there any particularly tricky or spectacularly beautiful shots that you're proud of? 

Roger Deakins: There are some sequences in films that I think work filmicly, that stand out to me, but that's much more to do with the staging and the cutting and the mood of the thing as a sequence, the way everything comes together. I would say a number of sequences in "The Man Who Wasn't There," are cinematically as good as it gets. But that was completely down to Joel and Ethan. Their concept was just so brilliant. The sequence I remember most is when Billy Bob Thornton's character is taking his wife home after the party with the pig. He's putting his wife to bed, they're coming home at night and he's telling us, the audience, in a voiceover how he met her and how they got together as a couple, which is really sad. And then the phone rings, and he picks up the phone and it's Dave, the guy his wife Marge is having an affair with. He goes to meet Dave in his store, at night, and he gets there and murders Dave, and then he gets back in his car and drives home. He comes back in the house, sits on the bed with Marge, and then he continues the story he's been telling of how he met Marge before he went and committed the murder. To me it's a really brilliant piece of filmmaking. Things like that stand out but it's not because of my role or cinematography or a particular shot; the whole mood and the sadness, it's cinema, you can't actually explain it because it's pure cinema. It makes you feel and think something only cinema can do.

 What sequence has been a challenge for you? Maybe the sequence in "Skyfall" where Bond is in the modern skyscraper with an incredible backdrop and light patterns swirling around.

 That happens every day. Every scene has its own challenge. The sequence on "Skyfall," we had the sequence in mind and were scouting in Shanghai for a location. I've never done anything like that before, even on music videos. Every scene is a challenge. There are technical challenges but often it's the simplest challenge where you feel a sense of achievement when you pull it off.

 There was a shot I did on "Sid and Nancy" many, many years ago. We're on this boat on the River Thames. The police come and raid the boat because there's drinking and drugs, and we're left with Sid and Nancy on the pier. Alex Cox just wanted a scene of them walking away with all this chaos behind them. We thought, what could we do that's really simple? We just did one handheld shot and I just walked backwards in front of the pair of them walking away from the river up this gangplank and underneath this little tunnel. It's just the one shot, and Alex used the shot with the music and set in context with the film, that was a challenge. It was a little thing. That wasn't a huge technical challenge other than that I had to walk backwards with the camera. Some of the smallest things on a smaller film, to me, are greater achievements than on a big film when you have the resources and the time and everything else.

 Denis Villeneuve seems very precise and detailed as a director. Are certain directors more collaborative with you?

 Every director is slightly different. Denis is incredibly good with actors and working through a scene and finding something that's not just there on the page. I thought that was really intense, really interesting. When he found something, he knows if he wants it or not. He's very decisive like that. But he's also very meticulous with the camera. I feel every shot, every camera move, every frame, and the way you frame something and the choice of lens, I see all those things are really important on every shot. He really gets that. He really understands that the subtlest change in an image from 25mm to a 32mm or a push-in as opposed to a pull-back, or a track as opposed to a static wide shot, they all have an impact on the audience depending on what their information within the frame is.
 All these little subtle things have enormous impact over the length of a movie. And the thing with "Prisoners," my obsession with shooting is a continuity of the whole. I don't like a shot or scene to stand out of a film; I like the whole thing to work as a piece. Denis gets that every shot is valuable, not only in what you do in that shot to represent what's within the frame but all the way all those shots fit together to make a whole. It has to be seamless, otherwise the audience is suddenly taken out of the story. He's meticulous like that. Some directors will just let you do it as a cinematographer, and some directors are entirely fixed on the script and the performances. Fair enough, but Denis and the Coen Brothers and many others are meticulous about the image and the way those images relate to the acting as a whole. I think that's film, really.

 I get a kick out of a grandiose, ambitious set piece with a long take like "Atonement." But a shot like that can call attention to itself and take you out of the movie. Is that what you mean?

 Yeah, that's how I feel. Sometimes a shot becomes too clever for its own good. It draws attention to itself. Sometimes you watch a film and you see a big elaborate shot and think, "I wonder what that would look like if you played it on a close-up and a reverse." You know, a close-up on an actor and a point-of-view. It would have had more power.

Are you a believer in the long take? Do you feel like there are times when the long take is the right way to go?

 Absolutely. No question about it. I've got a few long takes in many movies we've done, especially Coen brothers movies. It's when the camera becomes ostentatious and it's done more because it can be done that because it actually relates to what the film is trying to express.

 Tell me about Angelina Jolie's "Unbroken," which you're shooting right now. What are some of the challenges on that film?

 We've shot for four weeks. Every film is a challenge in a different way. The film is about Louis Zamperini. He was taken prisoner by the Japanese during World War II on the water and spent two-and-a-half years in a prison camp.

 O f the Coens' films you've shot I'm particularly fond of "O Brother, Where Art Thou?" You were innovating something that hadn't been done before in terms of the digital master.

 We were shooting in Mississippi in mid-summer and the Coens and I wanted a dry, dusty look but obviously, it was a very lush environment. We also wanted a kind of feeling of a painted postcard, and we experimented for quite a long time. Digital finishing was starting, people had been using digital technology to do effects work and we thought, "Why not try and do the whole film like that?" We made some tests and figured that by the time we finished shooting and were in post-production that the technology would be advanced enough that we could do it. It was a bit of a struggle, but that's what we did.

 You've made the inevitable switchover to digital. You shot "True Grit" on 35mm, and went digital with "In Time," which looked great. And then "Skyfall," which was stunning. In your filmography, what's the proportion between 35mm and digital?

 It's a slow change. Since "O Brother, Where Art Thou?" I think I've finished almost every film digitally but in terms of shooting digitally, I only started shooting digital negative on "In Time" a few years ago, then "Skyfall," "Prisoners" and the film I'm doing now.

 What do you prefer?

 It's hard to say. There are so many advantages to digital capture. The first one is that now there's no film lab in Australia or New Zealand, so if we were to process film we'd have to send it to LA or London. So the biggest advantage for us here is that we know what we've got. We see the image onset and that's it. We don't have that week of processing the negative and getting the dailies in return. There are lots of advantages in the shooting as far as I'm concerned, in terms of the flexibilities of digital technology as opposed to film. I say that but I've shot film, obviously, for many, many years and I love the process. But one can't be nostalgic. That's the way things are going.

 Most people now, even those who shoot in 35, they finish the movie digitally. What's going to be lost forever with your generation is people who know how to process 35.

 When it comes down to it, it doesn't matter what you record the image on. It's the image you're recording that's important. It's the framing, the way you move the camera, the choice of shot, the lighting within the scene. It's not what you record the image on. I think this argument is a little irrelevant actually.

 The 35mm advocates would argue that the digital cameras, while they are improving every year, they still don't beat the quality of the image you can achieve on 35.

 Frankly, I totally disagree. I don't know what a better quality image is or how to describe it, but I didn't start shooting with a digital camera until I felt the image was superior to what I could get on film for what I wanted to achieve. Other people have different ideas on that. I understand that and accept their opinions, but I don't agree with them.

 When Ang Lee and Martin Scorsese talk about 3-D, they make intelligent, brilliant analysts of what makes a shot work and its impact. Have you ever done 3-D?

 I work in animation, with DreamWorks, and all their shots are in 3-D. I've worked on "Wall-E," "Rango," "How to Train Your Dragon," "The Croods," "Rise of the Guardians" and now I'm working on "How to Train Your Dragon 2."
 What is your role there?

 It's much the same, really. At Pixar with "Wall-E," the director wanted this live-action feel to the film and I'd been up there doing a seminar and they asked me to be involved. It was over a short period. I wasn't involved for the whole period because they take so long. And after that I got asked to be involved in quite a few more at DreamWorks. It is very much as a consultant, with animators, directors and the lighting. You discuss the look of the film and how it relates to the story, as I would do in live-action. But it's a much longer process, and it's a larger crew of people working on it, so it's much more of a collaborative process.

 Do you contribute to the storyboards and shaping the animatics?

 Yes, in terms of the shots. They do storyboards and then they actually do motion capture on some sequences and all sorts of things now. It's so different now. The blend between animation and live-action came into becoming kind of fuzzy. On "The Croods" for instance, we were doing a lot of motion capture in order to create shots just the same as you might do on some live-action sequences.

 Have you ever considered directing an animated film?

 Most of the animated films that I work on, I love the films. If I worked as a director, I don't think it'd be very commercial.
 Have you thought about directing films in general?
 No, I love what I do. You recognize what your abilities are. Years ago, I did, but not no. I'm quite happy.

Wednesday, December 21, 2011

ടി.ഡി.ദാസന്റെ ക്ലാസ് മുറി (നീലന്‍ )

തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പൂര്‍വ വിദ്യാര്‍ഥികള്‍ക്കിടയിലെ ഗോത്രബോധം അപൂര്‍വമത്രേ. ശ്യാമപ്രസാദിന്റെ സിനിമ വിന്ധ്യന്‍ നിര്‍മിക്കുന്നു; നാടകവേദിക്കാരായി അറിയാനാഗ്രഹിക്കുന്ന മുരളീമേനോനെപ്പോലുള്ളവര്‍ രഞ്ജിത്തിന്റെ സിനിമയിലഭിനയിക്കുന്നു; രഘൂത്തമന്റെ നാടകത്തിനു ശ്യാമപ്രസാദ് സംഗീതം രചിക്കുന്നു. ജി. ശങ്കരപ്പിള്ള എന്ന വന്‍മരത്തിനു കീഴില്‍, തൃശൂര്‍ നഗരത്തില്‍നിന്നകന്ന അരണാട്ടുകരയുടെ ഗ്രാമീണവിജനതയില്‍ കുടുങ്ങി, നാടകക്കൂട്ടായ്മയില്‍ മുഴുകി ഉരുത്തിരിഞ്ഞതാവണം ഈ ഗോത്രബോധം. അരണാട്ടുകരയിലെ ചാരായ ഷാപ്പ്, ഗോപാലേട്ടന്റെ ചായക്കട, പൊതു ദാരിദ്ര്യം ഇതൊക്കെ ഇവരെ അടുത്ത സഖാക്കളാക്കിയിരിക്കണം. അത്തരമൊരു ഗോത്രബോധപശ്ചാത്തലത്തിലാണ് മോഹന്‍ രാഘവനെ കാണുന്നതും പരിചയപ്പെടുന്നതും. ദൂരദര്‍ശനിലെ രഞ്ജിത്തും പ്രശസ്ത നടനായ അലക്‌സ് കടവിലും ചേര്‍ന്ന് ഒരു ഫ്ലറ്റിലാണ് തിരുവനന്തപുരത്ത് ദേവസ്വം ബോര്‍ഡ് ജങ്ഷനില്‍ താമസം. തൊട്ട ഫ്ലറ്റില്‍ ഒറ്റയ്ക്ക് ഞാനും. രഞ്ജിത്ത് സൗമ്യനും വൃത്തിയുള്ളവനും വലിയ വായനക്കാരനുമായിരുന്നു. അലക്‌സ് സൗഹൃദങ്ങളില്‍ അതിവൈകാരികത കാണിച്ചിരുന്നവനും പെട്ടെന്നു പിണങ്ങുന്നവനും അത്ര പെട്ടെന്നുതന്നെ വീണ്ടും ഇണങ്ങുന്നവനുമായിരുന്നു. കാശില്ലാത്ത പതിവുരാത്രികളില്‍ കഞ്ഞിവെച്ചു പങ്കിട്ടും കാശുള്ള അപൂര്‍വ രാത്രികളില്‍ മദ്യപിച്ചു പാട്ടുപാടി, കവിത ചൊല്ലി ഒടുവില്‍ കലഹിച്ചു പിരിഞ്ഞും ഞങ്ങള്‍ സസുഖം വാണു. ഗാനരചയിതാവായ വയലാര്‍ ശരത് ചന്ദ്ര വര്‍മ, പ്രശസ്ത വോളിബോള്‍ കളിക്കാരനായ സുമി, രഞ്ജിത്തിന്റെ നാടായ ചേര്‍ത്തലയില്‍ നിന്നെത്തുന്ന ഗൗരിയമ്മ അനുകൂലികളും വിരുദ്ധരുമായ സഖാക്കള്‍... ചില രാത്രികളില്‍ സദസ്സ് പെരുകി; കൊഴുത്തു.ഇതിനിടയിലേക്കാണ് മോഹന്‍ എന്നൊരു ചെറുപ്പക്കാരന്‍ വന്നുകയറിയത്. ഉയരംകൊണ്ട് ശ്രദ്ധേയന്‍; മൗനംകൊണ്ടും. അലക്‌സ് സ്‌കൂള്‍ ഓഫ് ഡ്രാമക്കാരനാണ്. ഇയാളുമതേ. ഒരേ ഗോത്രക്കാര്‍. അലക്‌സ് അന്ന് സീരിയലുകളില്‍ തിളങ്ങുന്ന താരമായിരുന്നു. സ്വന്തം നിലയ്ക്ക് സീരിയലുകള്‍ ചെയ്യാന്‍ മോഹിച്ചവനുമായിരുന്നു. അലക്‌സിന്റെ സഹായിയായി തിരക്കഥയെഴുതാനെത്തിയതാണ് മോഹന്‍. ഒരു ലോക്കല്‍ ഗാര്‍ഡിയന്റെ ശ്രദ്ധയോടെ ശകാരിച്ചും സ്‌നേഹിച്ചും അലക്‌സ് അയാളെ പരിരക്ഷിച്ചുപോന്നു. അലക്‌സിന്റെ ചെലവില്‍ കഴിയുന്ന ഒരുവനെപ്പോലെ മോഹന്‍ ഒതുങ്ങിക്കഴിഞ്ഞു. മൗനിയായ അയാള്‍ ഇരുപത്തിനാലു മണിക്കൂറും എഴുത്തില്‍ മുഴുകി. ഞങ്ങളുടെ ബഹളസദസ്സുകളില്‍ ചേരുമ്പോഴും അയാള്‍ മൗനിയായി മൂലയ്ക്കിരുന്നു. കവിതയും പാട്ടും തര്‍ക്കങ്ങളും കലഹബഹളങ്ങളും അയാള്‍ കൗതുകത്തോടെ നോക്കിയിരുന്നതേ ഉള്ളൂ. ഒന്നിലും ഇടപെട്ടില്ല. ആരോടും കലഹിച്ചില്ല. മറ്റൊരു സീരിയല്‍ വ്യാമോഹി എന്ന മട്ടില്‍ അലക്‌സൊഴിച്ചു മറ്റുള്ളവരാരും അയാളെ കാര്യമായി ഗൗനിച്ചതുമില്ല. പിന്നീട് അലക്‌സും രഞ്ജിത്തും വിവാഹിതരായി. ഫ്ലറ്റു വിട്ട് അവര്‍ വീടെടുത്ത് അയല്‍ക്കാരായി. ഞാന്‍ ഒറ്റയ്ക്കായി. മോഹന്‍ എവിടേക്കോ പോയി. എവിടെ പോയെന്നു ഞാന്‍ തിരക്കിയില്ല. തിരക്കാന്‍ തോന്നിയില്ല. സീരിയലുകളോടുള്ള ബുദ്ധിജീവിപ്പുച്ഛം കാരണം ഏതെങ്കിലും സീരിയലിന്റെ ക്രെഡിറ്റില്‍ അയാളുടെ പേരുണ്ടോ എന്നുപോലും ശ്രദ്ധിച്ചില്ല. എന്റെ ബുദ്ധിജീവിപ്പുച്ഛത്തിന്റെ ഇടുങ്ങിയ ഇടവഴിയില്‍ അയാള്‍ക്കു സ്ഥാനമില്ലായിരുന്നു.

വര്‍ഷങ്ങള്‍ കഴിഞ്ഞു; അലക്‌സ് മരിച്ചുപോയി. മോഹന്‍ അതിനു മുന്‍പേതന്നെ എന്റെ മനസ്സില്‍നിന്ന് ഇറങ്ങിപ്പോയിരുന്നു. ഒരു ദിവസം വെളുപ്പിനു നടക്കാന്‍ പോയി മടങ്ങുമ്പോള്‍ വഴിയരുകിലെ തട്ടുകടയില്‍ ചായയ്ക്കു ചെന്നപ്പോള്‍ അതാ അവിടെ മോഹന്‍. അതേ സൗമ്യഭാവം. തലയല്പം നരച്ചിട്ടുണ്ട്. അതല്ലാതെ വലിയ വ്യത്യാസമില്ല. 'മോഹന്‍ ഇപ്പോള്‍ എന്തെടുക്കുന്നു?' പഴയ പുച്ഛഭാവം എന്റെ സ്വരത്തിലുണ്ടായിരുന്നുവോ ആവോ!. 'ഞാനൊരു സിനിമചെയ്തു ചേട്ടാ' മോഹന്റെ സ്വരത്തില്‍ ആ പഴയ നിസ്സംഗത. 'എതു സിനിമ?'മോഹന്‍ ശൂന്യമായി പുറത്തെ തെരുവിലേക്കു നോക്കി. 'ടി.ഡി. ദാസന്‍ ടറേ. ഢകആ.' 'അതു തന്റെ സിനിമയാണോ?'. അമ്പരപ്പു പുറത്തു കാണിക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു. നല്ല സിനിമയാണെന്ന് പലരും പറഞ്ഞതാണ്. കാണാന്‍ ഒത്തില്ല. ഒരുങ്ങിപ്പുറപ്പെട്ട് എത്തുമ്പോഴേക്കും സിനിമ തിയേറ്റര്‍ വിട്ടിരുന്നു. പല നല്ല കാര്യങ്ങളും അങ്ങനെയാണ്. ഒരുങ്ങിയെത്തുന്നതു കാത്തുനില്ക്കാതെ ഒരുവനെ അവ മറികടന്നു പോകുന്നു . തിരിച്ചു വീട്ടിലേക്കു നടക്കുമ്പോള്‍ പഴയ മോഹന്‍, മോഹന്‍ രാഘവനായി മാറിയ ദുരിതവഴികള്‍ ഓര്‍ക്കാന്‍ ശ്രമിച്ചു. ഒരു സ്വപ്‌നത്തെ വിടാതെ പിന്തുടരാനുള്ള ആ ചെറുപ്പക്കാരന്റെ നിശ്ചയദാര്‍ഢ്യമാണ് മനസ്സില്‍ നിറഞ്ഞത്. താനെത്ര മടിയനെന്ന ആത്മനിന്ദ പഴയ പുച്ഛത്തെ പുച്ഛിച്ചു മായ്ച്ചുകളയുകയും ചെയ്തു. ബുജിമനസ്സ് ശിരസ്സു കുനിച്ചു.

2010 -ലെ ജോണ്‍ എബ്രഹാം അവാര്‍ഡിനുള്ള ചിത്രപ്രദര്‍ശനം. ടി.വി. ചന്ദ്രന്‍ ചെയര്‍മാനായ ജൂറിയില്‍ പ്രശസ്ത സിനിമോട്ടോഗ്രാഫറായ ജയനോടൊപ്പം ഞാനുമൊരംഗം. ശ്യാമപ്രസാദിന്റെ ഇലക്ട്ര, രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന്‍, ലെനിന്‍ രാജേന്ദ്രന്റെ മകരമഞ്ഞ് തുടങ്ങി പലതരത്തില്‍ ശ്രദ്ധേയമായ പല ചിത്രങ്ങളും കണ്ടു. അവയ്ക്കിടയിലാണ് 'ടി.ഡി. ദാസന്‍' ഞങ്ങളെയെല്ലാം ഒരുപോലെ അമ്പരപ്പിച്ചുകളഞ്ഞത്. മോഹന്റെ വ്യക്തിത്വത്തിലെ ലാളിത്യമെല്ലാം ആ ചിത്രത്തിനുണ്ടായിരുന്നു. ആ ലാളിത്യം ചിത്രത്തെ കൂടുതല്‍ ഹൃദ്യമാക്കി. ഉള്ളില്‍ തട്ടുംവിധം അത് കാണിയെ ചിത്രത്തോടടുപ്പിച്ചു നിര്‍ത്തി. ലാളിത്യം മാത്രമല്ല, നമ്മുടെ സിനിമയില്‍ ഇന്നപൂര്‍വമായ സാമൂഹികജാഗ്രതയും ചിത്രത്തെ വ്യത്യസ്തമാക്കി. ബാംഗ്ലൂര്‍ നഗരത്തിലെ ഒരു കുട്ടി വിചിത്ര സാഹചര്യങ്ങളിലൂടെ പാലക്കാടന്‍ ഗ്രാമത്തിലെ ഒരു കുട്ടിയെ കത്തുകളിലൂടെ അറിയുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഗ്രാമം നഗരത്തെ വളയുകയല്ല; നഗരം ഗ്രാമത്തെ അറിയുകയാണിവിടെ. പ്ലാച്ചിമട സമരവിശേഷങ്ങളിലൂടെ ആഗോളകുത്തകകള്‍ക്കെതിരേ ഇന്ത്യന്‍ ഗ്രാമങ്ങളിലെ ദരിദ്രജനത നടത്തുന്ന ചെറുത്തുനില്പുകളെക്കുറിച്ചും ആ ബാംഗ്ലൂര്‍ കുട്ടി അറിയുന്നു. വലിയ നഗരങ്ങള്‍ക്ക് അപരിചിതമത്രേ ഇത്തരം വലിയ വലിയ അറിവുകള്‍. കുളത്തില്‍ ചാടി അമ്പത്തിയാറു സെക്കന്‍ഡ്, അമ്പത്തിയാറ് എണ്ണുംവരെ, വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ഗ്രാമീണകുട്ടിയുടെ അദ്ഭുതവിദ്യയും അത്രതന്നെ അജ്ഞാതമാണ് വന്‍നഗരത്തിലെ ബാത്ടബ്ബ് ബാല്യജീവിതത്തിന്. വലിയ പുറംലോകത്തോടു സംസാരിക്കുമ്പോഴും ചിത്രത്തിന്റെ മനസ്സ് ഗ്രാമീണയാഥാര്‍ഥ്യങ്ങളില്‍ ജാഗ്രത്തായി; അഭിമാനിയായി. വ്യക്തമായ തീര്‍പ്പുകളില്ലാത്തൊരു തുറസ്സില്‍ ചിത്രം കൊണ്ടുചെന്നവസാനിപ്പിക്കാനുള്ള അപൂര്‍വധീരതയും ഈ സംവിധായകന്‍ കാണിച്ചിരിക്കുന്നു.

'ടി .ഡി. ദാസനാ'യിരുന്നു ഞങ്ങളുടെ മികച്ച ചിത്രം. മറ്റൊരു ചെറുപ്പക്കാരനായ വിപിന്‍ വിജയിന്റെ ചിത്രസൂത്രത്തിനു സ്‌പെഷല്‍ ജൂറി അവാര്‍ഡ്. ഔദ്യോഗിക പ്രഖ്യാപനത്തിനു മുന്‍പുതന്നെ അവാര്‍ഡ് വിവരം വിളിച്ചറിയിച്ചപ്പോള്‍ മോഹന്റെ സ്വരത്തില്‍ അമ്പരപ്പായിരുന്നു. ശബ്ദം ഇടറിയിരുന്നു. അമൃത ടെലിവിഷന്റെ ഫിലിം അവാര്‍ഡ് പ്രഖ്യാപനത്തില്‍ 'ദാസന്‍' മികച്ച ചിത്രമായപ്പോഴും ചെറുപുഞ്ചിരിയിലപ്പുറം അയാളില്‍ ഒന്നും കണ്ടില്ല. താരങ്ങള്‍ തിളങ്ങിയ അവാര്‍ഡ് നൈറ്റിലും അയാള്‍ തിളങ്ങാന്‍ മിനക്കെട്ടുകാണില്ല. ഒതുങ്ങി ഒരിടത്തിരുന്നുകാണണം. താരനിശ റിപ്പോര്‍ട്ടു ചെയ്തയാള്‍ മികച്ച ചിത്രത്തിന്റെയോ അതിന്റെ സംവിധായകന്റെയോ പേരുപോലും റിപ്പോര്‍ട്ടില്‍ പറഞ്ഞില്ല. വിളിച്ചു ശുണ്ഠിയെടുത്തപ്പോള്‍ ശ്രദ്ധിച്ചില്ല എന്നായിരുന്നു മറുപടി .തന്നെ മറ്റുള്ളവര്‍ ശ്രദ്ധിക്കുംമട്ടില്‍ മോഹന്‍ പെരുമാറിയിട്ടുണ്ടാവില്ല. അതയാളുടെ ശീലമായിക്കഴിഞ്ഞിരുന്നില്ല. തന്റെ ഇമേജിനെ, ബാങ്കിലിട്ട പണം പോലെ പെരുപ്പിക്കാന്‍ അയാള്‍ക്കറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ നഗരങ്ങളിലെ താരോത്സവങ്ങളില്‍ ഒരു ദരിദ്രഗ്രാമീണനെപ്പോലെ അയാള്‍ അവഗണിക്കപ്പെട്ടതില്‍ അഭ്ദുതമില്ല. ദേശീയ ഫിലിം അവാര്‍ഡ് പ്രഖ്യാപിച്ചപ്പോഴാണ് എല്ലാം തകിടംമറിഞ്ഞത്. ആദാമിന്റെ മകന്‍, 'ദാസ'നെ മറികടന്നു. അവാര്‍ഡ് ലിസ്റ്റില്‍ ഒരിടത്തും 'ദാസന്‍' ഉണ്ടായിരുന്നില്ല. സംസ്ഥാന അവാര്‍ഡില്‍ നവാഗതസംവിധായകസ്ഥാനമേ മോഹനു ലഭിച്ചുള്ളൂ. അവാര്‍ഡുനിര്‍ണയങ്ങളെല്ലാം വ്യക്തിനിഷ്ഠമാണ്. ലോങ് ജംപ് അളന്നെടുക്കുംപോലെ കലയെ അളന്നെടുക്കാനാവില്ല. രുചിഭേദങ്ങള്‍ അവാര്‍ഡുനിര്‍ണയത്തെ സ്വാധീനിക്കും തീര്‍ച്ച. ആദാമിന്റെ മകനേക്കാള്‍ മികച്ചതായി എനിക്കു തോന്നിയത് 'ദാസനാ'ണ്. പക്ഷേ, പിന്നീടങ്ങോട്ട് 'ദാസന്‍' തഴയപ്പെട്ടു.

ഇതിനിടയ്ക്ക് സിനിമയെടുക്കാന്‍ എനിക്കും വന്നു ഒരു ഓഫര്‍. പരിഭ്രമമായി. ഇപ്പോള്‍ പ്രശസ്തരായ പല പഴയ സിനിമാകൂട്ടുകാരോടും ഈ പരിഭ്രമം പറഞ്ഞു. ആരും ഗൗരവമായെടുത്തില്ല, മോഹനൊഴികെ. അയാളെനിക്കൊരു ബജറ്റുണ്ടാക്കിത്തന്നു. അതിന്റെയും എന്റെയും വരുതിക്കു പാകത്തിലുള്ള ടെക്‌നീഷ്യന്‍മാരെ തേടി. 'എന്തായി, എന്തായി' എന്നു നിരന്തരം വിളിയായി. അയാളുടെ ഓരോ വിളിയും എന്റെ പരിഭ്രമം കൂട്ടി. ആത്മവിശ്വാസക്കുറവും അലസതയും മറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ എന്റെ ശബ്ദം പതറിത്തുടങ്ങി. ഒടുവിലൊരു ദിവസം ആ വിളിയും നിലച്ചു, എന്നന്നേക്കുമായി.

സിനിമയെ മിന്നുകെട്ടിയ മോഹന്‍ കല്യാണം കഴിച്ചില്ല. പാതി ആയുസ്സേ ജീവിച്ചുള്ളൂ. 'ടി.ഡി. ദാസന്‍' അയാള്‍ സമര്‍പ്പിച്ചിട്ടുള്ളത്, അലക്‌സ് കടവിലിന്റെ ഓര്‍മയ്ക്കാണ്. പണ്ടത്തെ സ്‌കൂളിലെ പഴയ ക്ലാസ് മുറിയെ ഓര്‍ക്കുമ്പോലെ.!!

(മോഹന്‍ രാഘവന്‍: ഒരോര്‍മപ്പുസ്തകം എന്ന പുസ്തകത്തില്‍ നിന്ന്)

Thursday, December 8, 2011

ഒരിടത്തൊരു ഫയൽവാൻ..

ഇംഗ്ലീഷ് മിഷനറിയായിരുന്ന ഹെൻറി ബേക്കറുടെ പുത്രൻ ആൽഫ്രഡ് ജോർജ് ബേക്കർ പത്തൊൻപതാം നൂറ്റാണ്ടിൽ കുമരകത്ത് പണി കഴിപ്പിച്ച ബംഗ്ലാവിലിരുന്നാണ് പത്മരാജൻ ഒരിടത്തൊരു ഫയൽവാന്റെ തിരക്കഥ എഴുതിയത്. തോപ്പിൽ ഭാസിയുടെ പുത്രനും പിന്നീട് പെരുന്തച്ചൻ എന്ന പ്രശസ്‌ത സിനിമയിലൂടെ സംവിധായകനാവുകയും ചെയ്‌ത അജയനായിരുന്നു അന്നു പത്മരാജനൊപ്പം.

മുന്‍വശത്ത് അരയേക്കര്‍ വരുന്ന ഒരു കുളമാണുള്ളത്. അവിടെ താമര പൂത്ത് നിൽക്കും. ഓല മേഞ്ഞ നാലു മുറിയാണ്. ഫാനൊന്നും ഇല്ല. ആളുകള്‍ ഇരുന്ന് വലിക്കുന്ന വിശറിയാണുള്ളത്. ആഹാരം ഒക്കെ കഴിച്ച് രാവിലെ ഇറങ്ങും. പിന്നെയാണ് എഴുത്ത്.അജയൻ ആ കാലം ഓർമിക്കുന്നു.

പത്മരാജന്റെ തിരക്കഥകൾ എന്ന പുസ്‌തകത്തിന്റെ ആമുഖക്കുറിപ്പിൽ പത്മരാജനും ഓർമിക്കുന്നുണ്ട് കുമരകത്തെ ഫയൽവാൻ ദിനങ്ങൾ: “ഫയൽവാൻ എഴുതുമ്പോൾ കുമരകത്തെ സായിപ്പിന്റെ കൊട്ടാരമുറ്റത്ത് കൂട്ടുണ്ടായിരുന്നത് രാത്രിയിൽ കിഴങ്ങു മാന്താനെത്തുന്ന പന്നിക്കുട്ടികളും വൈകുന്നേരത്ത് യാത്ര തുടങ്ങുന്ന ചാക്കാളക്കൂട്ടങ്ങളും ആയിരുന്നു. തൊട്ടുമുന്നിലെ താമരപ്പൊയ്‌കയുടെ കോണിൽ ചുവന്ന വാർഫിൻ കുഞ്ഞുങ്ങളുമായി പ്രത്യക്ഷപ്പെടുമായിരുന്ന തടിയൻ വരാൽമത്സ്യം ക്രമേണ എന്റെ സാന്നിധ്യം അറിഞ്ഞാൽപ്പോലും ഊളിയിട്ടോടാതെയായി.

ബേക്കർ ബംഗ്ലാവ് പിന്നീട് ടാജ് റിസോർട്ടിന്റെ ഭാഗമായി; ഫയൽവാൻ മലയാളസിനിമാചരിത്രത്തിന്റെയും. അതേക്കുറിച്ച് പത്മരാജന്റെ പത്നിയും എഴുത്തുകാരിയുമായ രാധാലക്ഷ്‌മി പത്മരാജൻ സംസാരിക്കുന്നു.

ഏറ്റവും ആസ്വദിച്ച ഷൂട്ടിങ്ങായിരുന്നു ഒരിടത്തൊരു ഫയൽവാന്റേത്. ഏറ്റവും ബുദ്ധിമുട്ടിയതും അതിനുവേണ്ടിത്തന്നെ. സാമ്പത്തികമായി ഒരുപാട് പ്രയാസങ്ങളൊക്കെ ഉണ്ടായി. ഡിസ്‌ട്രിബ്യൂഷനും പ്രശ്‌നങ്ങളുണ്ടായി. കുമരകത്ത് വച്ചായിരുന്നു ഷൂട്ടിങ്ങ്. ഫയല്‍വാനെ കണ്ടുപിടിക്കല്‍ തന്നെ വലിയൊരു ജോലിയായിരുന്നു. ഒരുപാട് ഫയല്‍‌വാന്‍മാരെ കണ്ടു. ഒടുവിലാണ് റഷീദിനെ സെലക്ട് ചെയ്യുന്നത്. ട്രാന്‍സ്‌പോര്‍ട്ടില്‍ ജോലിയുണ്ടായിരുന്നു റഷീദിന്. അവിടുത്തെ ഗുസ്തിമത്സരങ്ങളില്‍ പ്രൈസ് വാങ്ങിച്ചോണ്ടിരുന്നയാളാണ്. അങ്ങനെയാണ് അദ്ദേഹത്തെ കണ്ടെത്തുന്നത്.

മിക്ക പടത്തിനും ഇങ്ങനെ പറ്റിയ ആളുകളെ തപ്പിയെടുക്കുകയായിരുന്നു. ആ കഥാപാത്രത്തിന് പറ്റിയതാരാണോ അവരെ എടുക്കുക. അല്ലാതെ താരങ്ങളെ നോക്കി കഥയെഴുതുന്ന പതിവില്ല. അദ്ദേഹത്തെ സംബന്ധിച്ച് നല്ലൊരു പ്രോഡക്ട് ഉണ്ടാക്കുക എന്നതാണ്. പ്രൊഡ്യൂസറെ സംബന്ധിച്ച് ലാഭമുണ്ടാക്കുക എന്നതും. ഡയറക്ടർക്കും നിർമാതാവിന്റെ ലാഭം പ്രധാനമാണ്. വീണ്ടും ഒരു പടം കിട്ടണമെങ്കില്‍ അതു നോക്കണം. ആദ്യമൊക്കെ പടം എടുക്കുമ്പോള്‍ അദ്ദേഹത്തിന് ഒരു വിചാരമേ ഉണ്ടായിരുന്നുള്ളു: നല്ല പടമാകണം എല്ലാ അര്‍ത്ഥത്തിലും. പക്ഷേ, പിന്നീട് മനസിലായി നമ്മുടെ മനസിലുള്ളത് പോലൊന്നും പൂര്‍ണമായി ചെയ്യാന്‍ പറ്റില്ല. സാമ്പത്തിക ഇടപാടുകള്‍ ഉള്ളിടത്തോളം കാലം കുറച്ചൊക്കെ നമ്മളൊന്ന് അയഞ്ഞേ പറ്റുകയുള്ളു. അല്ലെങ്കിൽ വീണ്ടും ഒരു പ്രൊഡ്യൂസര്‍ വരാന്‍ ബുദ്ധിമുട്ടാകും. നമ്മുടെ ഉള്ളിലെ സിനിമക്കാരനെ പുറത്ത്‌ കൊണ്ടുവരാനും ബുദ്ധിമുട്ടാകും. അതറിഞ്ഞോണ്ടാണ് പിന്നീട് കലാപരമായും വാണിജ്യപരമായും ചിന്തിച്ചു തുടങ്ങിയത്.

ഒരിടത്തൊരു ഫയല്‍വാനും അരപ്പട്ട കെട്ടിയ ഗ്രാമത്തിലും അദ്ദേഹത്തിന് ഏറ്റവും ഇഷ്ടമുള്ള പടങ്ങളാണ്. പക്ഷേ പത്ത് ദിവസവും ഒരാഴ്ചയുമൊക്കെയേ ഓടിയിട്ടുള്ളു രണ്ടും. ശരിക്കും നഷ്ടമായത് ഫയല്‍വാനായിരുന്നു. എന്നാൽ, പിന്നീട് അത് ടിവി ടെലികാസ്റ്റൊക്കെ ചെയ്ത് ഒട്ടും പ്രതീക്ഷിക്കാതെ മുടക്കിയതിന്റെ നാലിരട്ടി തുക തിരിച്ച് കിട്ടുകയുണ്ടായി. പെരുവഴിയമ്പലം നഷ്ടമായിരുന്നില്ല. കുറച്ചുദിവസം ഓടുകയും ചെയ്തു. അതിന്റെ കോസ്റ്റ് ഓഫ് പ്രൊഡക്ഷന്‍ കുറവായത് കൊണ്ട് പ്രശ്‌നമുണ്ടായില്ല.

വൈക്കത്തുള്ള സുരേഷായിരുന്നു ഫയൽവാന്റെ പ്രൊഡ്യൂസര്‍. പത്മരാജന്റെ ബുക്കിന്റെ കവറുകളൊക്കെ ചെയ്തിട്ടുള്ള ജെ ആര്‍ പ്രസാദ് രണ്ട് ആള്‍ക്കാരെ കൊണ്ടുവന്നു പ്രൊഡ്യൂസറായിട്ട്: ഈ സുരേഷും അശോകനെന്ന മറ്റൊരാളും. അങ്ങനെ പ്രസാദ് പറഞ്ഞിട്ടാണ് സുരേഷിനെ പരിചയപ്പെടുന്നതും ഫയല്‍വാന്‍ ആലോചിക്കുന്നതും.

ഫയല്‍വാന്റെ ഷൂട്ടിങ്ങ് സമയത്ത് ഞങ്ങള്‍ പത്ത് ദിവസം കുമരകത്ത് പോയി താമസിച്ചു. കറിയാച്ചന്റെ (പ്രേം പ്രകാശ്) വീട്ടിലൊക്കെ പോയിരുന്നു

അന്ന് ഒരു ദിവസം ഷൂട്ടിങ്ങ് കഴിഞ്ഞ് വരുമ്പോള്‍ മുകളിലത്തെ നിലയില്‍ നെടുമുടി വേണു നിൽപ്പുണ്ട്. താഴെ ഞങ്ങള്‍ നടന്നുവരുന്നു. മോള്‍ മാതുവിനെ വേണു അവിടുന്ന് വിളിച്ച് എന്തോ തമാശ കാണിച്ചു. ഇവള്‍ ചിരിച്ച് ചിരിച്ച് മുകളിലേക്ക് നോക്കി പടി കയറുന്നതിനിടെ വീണു. ഭയങ്കരമായിട്ട് മുറിഞ്ഞു; പെട്ടെന്ന് രക്തപ്രളയമായി. അച്ഛന്‍ ഫയല്‍വാനെയും കൊണ്ട് ഷൂട്ടിന് പോയിരിക്കുകയാണ്. നെടുമുടിക്ക് അപ്പോള്‍ വര്‍ക്കില്ല. അപ്പോത്തന്നെ വേണുവും കറിയാച്ചനും ഞാനും കറിയാച്ചന്റെ ഭാര്യയും രണ്ടുകാറിലായി കോട്ടയത്ത് കൊണ്ടുപോയി. കൊണ്ടുപോയപ്പോ സ്റ്റിച്ചിടണം.. ആറ് സ്റ്റിച്ച്. ഫയല്‍വാന്റെ ഓര്‍മ്മക്കായിട്ട് അവളുടെ നെറ്റിയില്‍ ഇപ്പോഴും പാടുണ്ട്.

സാമ്പത്തികമായി ഇവിടെ വലിയ വിജയം നേടിയില്ലെങ്കിലും ഒരുപാട് പേര്‍ക്ക് ഫയൽവാൻ ഇഷ്ടപ്പെടുകയും ഒരുപാട് മേളകള്‍ക്ക് വിളിക്കുകയും ചെയ്തു. അങ്ങനെയാണ് ഫ്രാന്‍സിലെ നാൻത് ഫെസ്റ്റിവലിന് (Nantes Film Festival) സിനിമ പോയത്. അദ്ദേഹവും പോയിട്ടുണ്ടായിരുന്നു. കറിയാച്ചന്‍ വളരെ പ്രധാനപ്പെട്ടൊരു റോളാണ് അതില്‍ ചെയ്തത്. ഫ്രാന്‍സില്‍ ഈ സിനിമ പ്രദര്‍ശിപ്പിക്കുമ്പോള്‍ കറിയാച്ചന്‍ വരുന്ന ഈ സീനാണ് അവിടെ ഏറ്റവുമധികം കൈയടി നേടിയത്. അവിടെ വച്ച് ലാസ്റ്റ് ടുവില്‍ ഇതും വേറൊരു പടവുമാണ് വന്നതെന്ന് അദ്ദേഹം അന്നെനിക്ക് എഴുതിയത് ഓര്‍ക്കുന്നു.

സ്റ്റേജില്‍ ഓസ്‌കര്‍ മോഡലില്‍ എല്ലാവരെയും വിളിച്ച് വരുത്തിയിട്ടാണ് അനൗണ്‍സ് ചെയ്യുന്നത്. ഇവരെ എല്ലാവരെയും പരിചയപ്പെടുത്തും. അവരുടെ ഇന്റർവ്യൂ, പ്രസംഗം ഒക്കെയുണ്ടാകും. അദ്ദേഹത്തിന് ഭയങ്കര ത്രില്ലിങ്ങ് ആയിരുന്നു ആ എക്‌സ്പീരിയന്‍സ്. തലേദിവസം ഈ രണ്ടു പടത്തിന്റെ ആള്‍ക്കാരെ ടെലിവിഷനിൽ ഇന്റര്‍വ്യൂ ചെയ്‌തിരുന്നു.അവർ ഈ രണ്ടു പേരെ മാത്രേ ഇന്റര്‍വ്യൂ ചെയ്തുള്ളു. അവാര്‍ഡ് കിട്ടിയത് മറ്റേ പടത്തിനാണ്. അപ്പോള്‍ കേട്ടപ്പോള്‍ ഒരു വിഷമം തോന്നിയെങ്കിലും നമ്മുടെ ഫയല്‍വാന്‍ ഇത്രയൊക്കെ എത്തിയല്ലോ എന്നുള്ളൊരു സന്തോഷം അതിന്റെ കൂടെയുണ്ടായിരുന്നു.

ആവശ്യപ്പെടുന്നതനുസരിച്ച് ഓരോ ഭാഷയിലും ചിത്രത്തിന് ട്രാൻസ്‌ലേഷന്‍ കൊടുക്കും. അതിനായി ഇയർ ഫോൺ വച്ചാണ് എല്ലാവരും സിനിമ കാണുന്നത്. ഇംഗ്ലീഷറിയാത്തവര്‍ക്കും അതുകൊണ്ട് മനസിലാകും. അതിൽ ഡയലോഗിനേക്കാള്‍ കൂടുതല്‍ ആക്ഷൻ ആയിരുന്നതുകൊണ്ട് ആള്‍ക്കാര് ചിരിക്കും എന്ന് നമ്മള്‍ ഉദ്ദേശിച്ച സ്ഥലത്ത് മുഴുവന്‍ ഫോറിനേഴ്‌സ് ചിരിക്കുന്നുണ്ടായിരുന്നു. അതൊരു വലിയ ത്രില്ലായിരുന്നു. തിയറ്ററിൽ ഭയങ്കര കൈയടിയും ചിരിയും. അദ്ദേഹത്തിനു വളരെ സന്തോഷമായി.

സുരേഷ് ആദ്യം ചെയ്യുന്ന പടമായതുകൊണ്ട് പ്രിന്റ് ഞങ്ങളുടെ വീട്ടിലായിരുന്നു കുറെക്കാലം. ഞാനാണ് ഈ പ്രിന്റും കൊണ്ട് പല സ്ഥലത്തും പോയി അവാര്‍ഡിന് അയയ്ക്കുക. റയില്‍വേ സ്റ്റേഷനില്‍ പോകുക, അയയ്ക്കുക എല്ലാം ഞാൻ തന്നെ. അവാര്‍ഡിന് അപ്ലൈ ചെയ്യുമ്പോള്‍ പോലും പലപ്പോഴും പത്മരാജൻ ഉണ്ടാവാറില്ല.

അങ്ങനെ ഒരു അവാര്‍ഡ് കിട്ടിയ സമയത്തും അദ്ദേഹം ഇവിടെ ഇല്ല. ലളിതാംബിക അന്തര്‍ജനത്തിന്റെ മകന്‍ എന്‍ മോഹനന്‍ അന്ന് പബ്ലിക് റിലേഷന്‍സ് ഡയറക്ടറോ ഓഫീസറോ മറ്റോ ആയിരുന്നു. ഒരിക്കൽ അദ്ദേഹം വിളിച്ചിട്ടെന്നോട് ചോദിച്ചു: പത്മരാജാവ് അവിടെ ഉണ്ടോ? ഞാന്‍ പറഞ്ഞു, ഇല്ല. പടം വല്ല ഫെസ്റ്റിവലിനും അയച്ചിട്ടുണ്ടോ എന്ന് ചോദിച്ചു അദ്ദേഹം. ഞാന്‍ പറഞ്ഞു: ഉണ്ട്, മലേഷ്യയില്‍. എന്നാല്‍, പത്മരാജന്റെ പടത്തിന് മികച്ച പടത്തിനും തിരക്കഥക്കുമുള്ള അവാര്‍ഡുണ്ട് എന്നു പറഞ്ഞു അദ്ദേഹം.

അതു പക്ഷേ അവിടുത്തെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പോയി വാങ്ങിച്ചിരുന്നു. നമ്മളാരും അറിയുന്നേയില്ല. പൊതുവെ നോര്‍ത്ത് ഇന്ത്യന്‍ ലോബി അന്ന് ശക്തമായിരുന്നു. സൗത്ത് ഇന്ത്യക്കാരോട് വലിയ പരിഗണനയൊന്നുമില്ലായിരുന്നു. ഇപ്പോൾ അത്രയ്ക്കില്ല; അടൂര്‍ ഗോപാലകൃഷ്ണനെ പോലുള്ളവര്‍ വളരെ സ്‌റ്റേണായി നിന്ന് കുറച്ചൊക്കെ നമുക്കൊരു പ്രാധാന്യം കിട്ടിത്തുടങ്ങിയിട്ടുണ്ട്. എന്നാലും അവര്‍ക്കുള്ളത്രയും ആകില്ല. എന്തായാലും അവാര്‍ഡ് കിട്ടിയിട്ട് അവര്‍ വാങ്ങിച്ചു. അതു ഞങ്ങള്‍ക്ക് കിട്ടാന്‍ ഒരുപാട് കാലം താമസിച്ചു. ഗോള്‍ഡന്‍ സ്‌ട്രിപ്പുള്ള ഒന്നായിരുന്നു അത്. ഗോള്‍ഡ് കൊണ്ട് കവറ് ചെയ്തത്. അത് എവിടെയൊക്കെയോ വന്നു കിടന്ന് കൈയിൽ കിട്ടിയപ്പോള്‍ ഒരുപാട് വൈകി.

അദ്ദേഹത്തിന്റെ അമ്മയ്ക്ക് ഏറ്റവുമിഷ്ടമുള്ള പടമായിരുന്നു ഒരിടത്തൊരു ഫയൽവാൻ. അമ്മ അന്ന് വയ്യാതെ കിടക്കുന്ന സമയമാണ്; കാലിന് സുഖമില്ലാതിരിക്കുന്നു. അമ്മയ്ക്ക് ഭയങ്കര ഹോപ്പുള്ള പടമായിരുന്നു…അമ്മയെപ്പോളും പറയുമായിരുന്നു ഇതിനെന്തെങ്കിലും അവാര്‍ഡ് കിട്ടും നിനക്കെന്ന്. അതുപോലെ അമ്മയ്ക്ക് കൃഷ്ണന്‍കുട്ടി നായരെ കാണണമെന്ന് വലിയ ആഗ്രഹമായിരുന്നു. കൃഷ്ണന്‍കുട്ടിനായര്‍ ഇവിടെ വന്ന് അമ്മയെ കാണുകയും ചെയ്തു.


TRIVIA
കോലാലംപൂരിൽ നടന്ന ഇരുപത്തിയേഴാമത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും നല്ല ചിത്രത്തിനും ഏറ്റവും നല്ല തിരക്കഥയ്‌ക്കുമുള്ള പുരസ്‌കാരം ഒരിടത്തൊരു ഫയൽവാൻ നേടി. 1981-ലെ കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ മികച്ച തിരക്കഥയ്‌ക്കുള്ള പുരസ്‌കാരവും ഫയൽവാനായിരുന്നു.

ഫയൽവാന്റെ തിരക്കഥ എഴുതാൻ പത്മരാജൻ താമസിച്ച അതേ ബേക്കർ ബംഗ്ലാവിലാണ് ഷൂട്ടിങ് സംഘം മുഴുവൻ താമസിച്ചിരുന്നത്. സംവിധായകനും അഭിനേതാക്കളും സാങ്കേതികപ്രവർത്തകരുമൊക്കെ ഒന്നിച്ച് ഒരു കുടുംബം പോലെ. ഭക്ഷണമുണ്ടാക്കിയിരുന്നത് അടുത്തൊരു വീട്ടിൽ. നായികയ്‌ക്ക് മാത്രം കോട്ടയം ടൗണിൽ മുറിയെടുത്തിരുന്നു.

QUOTES
കണ്ണൻ: ആഘോഷമായിട്ടു കല്യാണം നടത്താനൊന്നും എന്റെ കൈയീക്കാശില്ല; ഫയൽവാനെപ്പോലെ.
കാർത്തി: ഓ! നമ്മളു തമ്മിലെന്തോന്ന് ആഘോഷം? ഇതുപോലെയൊക്കെയങ്ങ് പോയാ മതി. വേണങ്കീ ഇങ്ങോട്ടിങ്ങു പൊറുതി മാറ്റിയേക്കണം.
കണ്ണൻ: ഏതായാലും ഞാനൊന്നാലോചിക്കട്ടെ!
ചക്കര: ആരുവൊന്നും ആലോചിക്കണ്ടാ!
കാർത്തി: നീ പോടീ അപ്പുറത്ത്.
ചക്കര: അമ്മയൊന്നു ചുമ്മാതിരിക്കണം!
കാർത്തി: എടീ നീയിവിടെ മിണ്ടല്ല്! മിണ്ടല്ല്‌ന്ന് പറഞ്ഞാ മിണ്ടല്ല്… അവനറിയാം എന്റെ സങ്കടം; നിനക്കറിയാമ്മേലെങ്കിലും. അവനതു പരിഹരിക്കും. എനിക്കവൻ എന്റെ ചത്തുപോയ ഗോവാലകൃഷ്‌ണനെപ്പോലെയാ!
ചക്കര: ഗോവാലകൃഷ്‌ണനെപ്പോലെ! എന്തിനാ അമ്മേ കാര്യം നേടാൻ അതുവിതും പറേന്നേ?
കാർത്തി: എന്താടീ?
ചക്കര: ഗോവാലകൃഷ്‌ണനാരുന്നേൽ, വയറ്റിലൊള്ള ഒരു പെണ്ണിനെ അമ്മ തലേ വെച്ചു കെട്ടിക്കൊടുക്ക്വോ?
ചക്കര: കൊടുക്ക്വോ അമ്മേ?

QUICK LOOK

Rasheed

Rasheed

Movie: Oridathoru Phayalvan (1981)
Director: P Padmarajan
Story: P Padmarajan
Screenplay: P Padmarajan

Cast: Rasheed, Jayanthi, Nedumudi Venu, Asokan, Krishnankutty Nair, Jayadevan, Prem Prakash, Mavelikkara Ramachandran, Syed, Rishikeshadas, Raju Paakkath, KG Devakiyamma, Dhanya
Camera: Vipin Das
Art director: Sanantha Raj
Editing: P Padmarajan
Lyrics: No Songs
Music: No Songs
Singer: No Songs
Background Music: Johnson
Design: S Rajendran

Producer: Suresh
Banner: Thundathil Films

Monday, November 21, 2011

കഥ, തിരക്കഥ, സിനിമ എം.ടി.വാസുദേവന്‍ നായര്‍ (മാതൃഭൂമി)


പുതിയ സിനിമ വ്യക്തിയുടെ കലയാണ്. ഒരാള്‍ കവിതയെഴുതുന്നതുപോലെ, ചിത്രം വരയ്ക്കുന്നതുപോലെ സിനിമ സൃഷ്ടിക്കുന്നു. സിനിമ വന്‍കിട വ്യവസായമാക്കി ലോകകമ്പോളത്തെ ഭരിച്ച ഹോളിവുഡ് സാമ്രാജ്യത്തിന്റെ തകര്‍ച്ച ഇതൊന്നുകൂടി ഉറപ്പിക്കുന്നു. സൂപ്പര്‍ എട്ടിലും പതിനാറു മില്ലിമീറ്ററിലും തനിക്കിഷ്ടപ്പെട്ട രീതിയില്‍, ദൈര്‍ഘ്യത്തില്‍ സിനിമ എടുക്കുന്ന ആധുനികമാര്‍ഗത്തിന്റെ കാര്യം അവിടെ നില്‍ക്കട്ടെ. പാരമ്പര്യ മുറയില്‍ ഫീച്ചര്‍ ഫിലിമുകള്‍ നിര്‍മിക്കുന്ന പ്രസ്ഥാനത്തില്‍ എഴുത്തുകാരന്റെ പങ്കെന്ത്?

സിനിമയുടെ തറവാട്ടില്‍ മൂപ്പനുസരിച്ച് മൂന്നാംകൂറിന്റെ സ്ഥാനമാണ് എഴുത്തുകാരന് ലോകമൊട്ടുക്കും അംഗീകരിച്ചുകൊടുത്തിട്ടുള്ളത്. പ്രൊഡ്യൂസറും ഡയറക്ടറും കഴിഞ്ഞാല്‍ പിന്നെ സ്‌ക്രീന്‍പ്ലേ രചയിതാവ്. നാലും അഞ്ചും സ്ഥാനങ്ങള്‍ ക്യാമറാമാനും ആര്‍ട്ട് ഡയറക്ടര്‍ക്കുമാണ്. അപ്പോള്‍ സ്വാഭാവികമായി സംശയിക്കുന്നവരുണ്ടാവും: താരങ്ങളോ? താരങ്ങള്‍ സ്രഷ്ടാക്കളല്ല, വ്യാഖ്യാതാക്കളാണ്.

ചലച്ചിത്രത്തിന് ഒരു കഥ വേണം, കഥ ആദിമധ്യാന്തമുള്ളതാവാം. തലമുറകള്‍ പ്രത്യക്ഷപ്പെടുന്നതാവാം. ഒരു വ്യക്തിയുടെയാവാം. ഒരന്തരീക്ഷത്തിന്റെയോ നിമിഷത്തിന്റെയോ ആവാം. നിമിഷത്തിന്റെ ചിറകിലെ പരാഗരേണുപോലെ, ചിലന്തിവലയെ വര്‍ണംപിടിപ്പിക്കുന്ന അന്തിക്കതിരുപോലെ അത്ര സൂക്ഷ്മവും ലോലവും ആവാം. പക്ഷേ, അതും കഥ എന്ന വകുപ്പില്‍ ഉള്‍പ്പെടുന്നു. അത് മീഡിയത്തിന്റെ ഘടകങ്ങള്‍ ഉപയോഗിച്ച് പറയുമ്പോള്‍ തിരക്കഥയാകുന്നു. പ്രകടവും മൂര്‍ത്തവുമായ ചലനം, അദൃശ്യമെങ്കിലും സംവേദനക്ഷമമായ മാനസികചലനം, വാക്ക്, ശബ്ദം, നിശ്ശബ്ദത, സംഗീതം, പ്രേക്ഷകന് സ്വന്തം മനസ്സിന്റെ അറയില്‍വച്ച് സൃഷ്ടി നടത്താന്‍ വിടുന്ന വിടവുകള്‍ എന്നീ ഘടകങ്ങള്‍ വച്ചുകൊണ്ടാണ് സ്‌ക്രീന്‍ പ്ലേ രചയിതാവ് പുതിയ മീഡിയത്തിലേക്ക് കഥ പകര്‍ത്തുന്നത്.

നമ്മുടെ നാട്ടിലെന്നതുപോലെ ചലച്ചിത്രം വന്‍കിട വ്യവസായമായ നാടുകളിലൊക്കെ നിര്‍മാണകേന്ദ്രങ്ങളില്‍ ശമ്പളക്കാരായ എഴുത്തുകാരടങ്ങുന്ന കഥാവകുപ്പുകള്‍ ഉണ്ടായിരുന്നു. അക്കാലത്ത് അവര്‍ കൂട്ടായി ഇരുന്ന് കഥകളെഴുതി, കളഞ്ഞു. വീണ്ടും എഴുതി. നിര്‍മാതാക്കള്‍ തൃപ്തിപ്പെടുന്നതുവരെ. താവഴിക്രമത്തില്‍ എവിടെയും അവരെ ആരും ഉള്‍ക്കൊള്ളിച്ചില്ല. പിന്നീട് സാഹിത്യത്തിലെ മഹാരഥന്മാരെ പലരെയും സ്റ്റുഡിയോകള്‍ വലിയ തുകകള്‍ക്ക് ക്ഷണിച്ചുവരുത്തി. ഉദാഹരണം ഫോക്‌നര്‍തന്നെ. പക്ഷേ, ഈ കൊടുംകാട്ടില്‍ അവര്‍ അമ്പരന്നുനിന്നു. ചിലര്‍ നിരാശരായി തിരിച്ചുപോയി. ചിലര്‍ മായികലോകത്തിന്റെ വേഗത്തിനൊപ്പം നീങ്ങാനാവാതെ മാനസികമായും ശാരീരികമായും തകര്‍ന്നുവീണു. ഉദാഹരണം സ്‌കോട്ട് ഫിറ്റ്‌സ്‌ജെറാള്‍ഡ്.

പക്ഷേ, സ്റ്റുഡിയോകളിലെ ചെറിയ മുറികളില്‍ ടൈപ്പ്‌റൈറ്ററുകള്‍ക്ക് പിന്നില്‍ ആരുമറിയാതെ ശമ്പളക്കാര്‍ പണിചെയ്തുകൊണ്ടേയിരുന്നു. അവരില്‍ ചിലരെ അംഗീകരിക്കാതെ നിലയില്ലെന്നുവന്നു. മൂപ്പിളമ തിരുത്തിയെഴുതാന്‍ കാലമേറെ കഴിയേണ്ടിവന്നില്ല.

ബര്‍ണാഡ്ഷാ പറഞ്ഞു, നോവലിസ്റ്റുതന്നെ നോവലിന്റെ തിരക്കഥയെഴുതണം, എന്നിട്ട് നോവലിസ്റ്റുതന്നെ അത് സംവിധാനം ചെയ്യണം. ഇത് അര്‍ഥശൂന്യമായ അഭിപ്രായമാണ്. ചലച്ചിത്രമുണ്ടാക്കാനറിയുന്ന നോവലിസ്റ്റാണെങ്കില്‍, ചലച്ചിത്രമുണ്ടാക്കാനാഗ്രഹിക്കുന്നുവെങ്കില്‍ നേരെ സ്‌ക്രീനിനുവേണ്ടി എഴുതിയാല്‍ മതി.

സ്‌ക്രീന്‍പ്ലേ ഒരുതരം മൂന്നാംകിട സാഹിത്യമായി കരുതിയിരുന്ന കാല മുണ്ടായിരുന്നു. പക്ഷേ, സിനിമയുടെ വിദ്യാര്‍ഥികള്‍ മാത്രമല്ല സാഹിത്യ ത്തിന്റെ ആരാധകരും സ്‌ക്രീന്‍പ്ലേകളെ ഇന്ന് ഗൗരവപൂര്‍വം വായിക്കുന്നു. ലോകത്തിലെ മികച്ച ചലച്ചിത്രശില്പികളുടെയെല്ലാം സ്‌ക്രീന്‍പ്ലേ ഗ്രന്ഥങ്ങള്‍ക്ക് ഇന്ന് പുസ്തകങ്ങളെന്ന നിലയ്ക്കുതന്നെ വില്‍പ്പനയുണ്ട്, അംഗീ കാരമുണ്ട്. ഇംഗ്ലണ്ടിലെയും അമേരിക്കയിലെയും 'ത്രില്ലറെ'ഴുത്തുകാര്‍ എളുപ്പത്തില്‍ ചലച്ചിത്രമാക്കാന്‍ പാകത്തിലും രൂപത്തിലും നോവലെഴുതിത്തുടങ്ങിയതാണ് ഇതിന്റെ ഒരു മറുപുറം. കുറസാവയുടെയും ബര്‍ഗ്മാന്റെയും സ്‌ക്രീന്‍പ്ലേകള്‍ക്ക് സാഹിത്യകൃതികളില്‍നിന്ന് താഴത്ത് സ്ഥാനം നല്‍കാന്‍ ആരും ധൈര്യപ്പെടില്ല. ബര്‍ഗ്മാന്‍ ജീവിതത്തിന്റെ ഗതിവിഗതികളെയും വൈകാരികബന്ധങ്ങളിലെ സങ്കീര്‍ണതകളെയും ഗ്രീഷ്മരാവിന്റെ വികാരഭേദങ്ങളുമായി ബന്ധപ്പെടുത്തുമ്പോള്‍ അവിടെ സിനിമ അല്ലെങ്കില്‍ സാഹിത്യം കാവ്യാത്മകതയുടെ ഉന്നതമേഖലയില്‍ എത്തുന്നു. മരണം കറുത്ത ഉടയാടയണിഞ്ഞ് ഭടനുമായി ചതുരംഗം കളിക്കാനിരിക്കുന്ന രംഗം സങ്കല്പിച്ച ബര്‍ഗ്മാന്‍ മഹാകവിതന്നെ. കുറസാവയുടെ 'ഇക്കിറു' മറ്റ് ഏതു ദുരന്തനാടകത്തെക്കാളും ശക്തിയായി വായനക്കാരന്റെ ഹൃദയത്തെ അസ്വസ്ഥമാക്കുന്നു.

മികച്ച സാഹിത്യഗ്രന്ഥങ്ങളെന്ന നിലയ്ക്കുതന്നെ ഫെല്ലീനി, അന്‍ടോണിയോണി, ഗ്രില്ലെ, ഗോദാര്‍ദ് തുടങ്ങിയവരുടെ സ്‌ക്രീന്‍പ്ലേകള്‍ വായിക്കാം. സ്‌ക്രീന്‍പ്ലേയ്ക്ക് ദൃശ്യനോവലുകളുടെ (Visual Novels) രൂപംനല്‍കുകയെന്ന പരീക്ഷണം നടത്തിയ രണ്ട് എഴുത്തുകാരെങ്കിലുമുണ്ട്-ആര്‍തര്‍ മില്ലറും ഏലിയ കസാനും. സാങ്കേതികമായ നിബന്ധനകളും നിര്‍ദേശങ്ങളും വ്യംഗ്യഭംഗ്യാ ഉള്‍ക്കൊള്ളിച്ചുകൊണ്ടുതന്നെ അവര്‍ നോവലിനും സ്‌ക്രീന്‍പ്ലേയ്ക്കും ഇടയില്‍നിന്നുകൊണ്ട് എഴുതി.

മാതൃകയ്ക്കുവേണ്ടി കസാന്റെ ഒരു രംഗം ഉദ്ധരിക്കാം:
ഐസക്കും സ്റ്റാവ്രോസും മുന്‍സിപ്പല്‍ കെട്ടിടത്തിന്റെ മുന്‍വശത്തെ പടവുകളിറങ്ങുന്നു. സ്റ്റാവ്രോസ് അച്ഛനെ നോക്കുകയാണ്. അയാളെ പുതിയൊരു വെളിച്ചത്തില്‍ കാണാന്‍ ശ്രമിക്കുന്നതുപോലെ. പെട്ടെന്ന് ഐസക് തലതിരിക്കുന്നു. അയാള്‍ മകനെ നോക്കുന്നു. മകന്‍ അറിയാതെ കണ്ണുകള്‍ താഴ്ത്തിപ്പോകുന്നു.
ഐസക്: സ്റ്റാവ്രോസ്, എന്താ?
അവന്‍ വീണ്ടും മിഴികളുയര്‍ത്താതെ നടക്കുന്നു. ഐസക് പിന്നിലാവുന്നു. അയാള്‍ മകനെ മനസ്സിലാക്കാന്‍ പാടുപെടുകയാണ്.
സ്റ്റാവ്രോസ് നടന്ന് ഇടുങ്ങിയ ഒരിടത്തെരുവിന് അടുത്തെത്തുന്നു. പൊടുന്നനെ വിശദീകരണമൊന്നുമില്ലാതെ അവന്‍ തിരിഞ്ഞ് ഇടവഴിയിലൂടെ ഓടിയകലുന്നു. ഐസക് ഇടവഴിയിലൂടെ മുഖത്തേക്കോടി വിളിക്കുന്നു:
സ്റ്റാവ്രോസ്! സ്റ്റാവ്രോസ്!
സ്റ്റാവ്രോസ് ഇപ്പോള്‍ ചെകുത്താനേറ്റ വേഗതയിലാണ് ഓടുന്നത്. ഒരു നിമിഷം, രണ്ടുനിമിഷം. അവന്‍ പൊയ്ക്കഴിഞ്ഞു. ഐസക് തിരികെ നടക്കുന്നു. അപ്പോള്‍ അയാള്‍ അസ്വസ്ഥനാണ്.
ക്യാമറയുടെ ചലനങ്ങളെ മുഴുവന്‍ കണക്കിലെടുത്തതുകൊണ്ടുതന്നെ യാണ് ഇതെഴുതപ്പെട്ടത്. ട്രാക്കിങ് ഷോട്ടും പുള്‍ബാക്കിങ്ങും മറ്റും അലോസരമുണ്ടാക്കുന്ന വെറും വായനക്കാരന് തൃപ്തിയാവുകയും ചെയ്യുന്നു.

ഡയറക്ടറും സ്‌ക്രീന്‍പ്ലേ എഴുത്തുകാരനും തമ്മില്‍ പ്രേമത്തിലകപ്പെട്ടവരെപ്പോലെ പരസ്​പരധാരണ ഉണ്ടാവണമെന്നാണ് വിദഗ്ധരുടെ പക്ഷം. ഡയറക്ടറും എഴുത്തുകാരും ചേര്‍ന്ന ടീമുകളുടെ വിജയത്തിനാസ്​പദം ഈ ധാരണതന്നെ. ഒരാള്‍ മനസ്സില്‍ കാണാന്‍ തുടങ്ങുമ്പോഴേക്ക് കൂട്ടുകാരന്‍ മറുവശം കണ്ടിരിക്കും. ജോണ്‍ ഫോര്‍ഡും ഡഡ്‌ലി നിക്കള്‍സും തമ്മില്‍ ഫാന്‍ക് കാപ്രയും റോബര്‍ട്ട് റിസ്‌കിനും തമ്മില്‍ ബില്ലി വൈല്‍ഡറും ചാറല്‍സ് ബ്രാക്കറ്റും തമ്മില്‍ ഡേവിഡ് ലീന്നും റോബര്‍ട്ട് ബോള്‍ട്ടും തമ്മില്‍ അങ്ങനെ നിരവധി ടീമുകള്‍ക്ക് ഈ ധാരണയുണ്ടായിരുന്നു. സിനിമ അറിയാത്ത ആളാണെന്ന് സ്വയം വിശേഷിപ്പിക്കാറുള്ള ഗ്രില്ലെ തനിക്ക് തോന്നിയ രീതിയില്‍ 'ലാസ്റ്റ് ഇയര്‍ എറ്റ് മറൈന്‍ബാദ്' എഴുതി. ആദ്യചര്‍ച്ചയില്‍നിന്ന് വ്യതിചലിച്ച് എഴുതിയ ഭാഗങ്ങളെപ്പറ്റി - മാറ്റിയെഴുതാന്‍ വേണ്ടി - പറയാന്‍ അലന്‍ റെനായ് തയ്യാറെടുത്തിരിക്കുകയായിരുന്നു. അദ്ഭുതം, താനാവശ്യപ്പെടാതെതന്നെ മാറ്റങ്ങള്‍ വന്നുചേര്‍ന്നിരിക്കുന്നു. തനിക്കാവശ്യമുള്ള മാറ്റങ്ങള്‍.

മികച്ച സംവിധായകരെല്ലാം മികച്ച സ്‌ക്രീന്‍പ്ലേ എഴുത്തുകാരുമാണ്. സാഹിത്യമല്ല, സംഗീതമാണ് സിനിമയുടെ ഏറ്റവും അടുത്ത് ബന്ധപ്പെട്ട രൂപം എന്നുപറയാറുണ്ടെങ്കിലും ബര്‍ഗ്മാന് ഈ കൂട്ടത്തില്‍ ഒന്നാംസ്ഥാനം നല്‍കേണ്ടതുണ്ട്. എഴുത്തുകാര്‍ ചിത്രനിര്‍മാതാക്കളായി മാറിയ സന്ദര്‍ഭങ്ങളും നിരവധിയാണ്. ആദ്യത്തെ എക്‌സ്​പ്രഷനിസ്റ്റ് ചിത്രമായ 'കാബിനറ്റ് ഓഫ് ഡോക്ടര്‍ കലിഗരി' ഇന്നും ഓര്‍മിക്കപ്പെടുന്നത് ചലച്ചിത്രകഥ എഴുതി നിര്‍മാതാവിനെ തേടിനടന്ന രണ്ട് തലതിരിഞ്ഞ എഴുത്തുകാരുടെ പേരിലാണ്-കാള്‍ മേയറും ഹാന്‍സ് ജാനോവിറ്റ്‌സും.

പക്ഷേ, സാഹിത്യവും സിനിമയും വേറെയാണ്. സങ്കേതങ്ങള്‍ വേറെയാണ്. കഥാപാത്രങ്ങളുടെ, സംഭവങ്ങള്‍ നടക്കുന്ന രംഗത്തിന്റെ പുറത്തു നിന്നുകൊണ്ടുതന്നെ, അവരുടെ സ്വഭാവസവിശേഷതകള്‍ എഴുത്തുകാരന് വായനക്കാരനെ ധരിപ്പിക്കാം. 'പൂവമ്പഴംകൊണ്ട് കഴുത്തുമുറിക്കുന്ന പ്രകൃതിയാണ് അയാളുടെ' എന്നു കഥയില്‍ പറഞ്ഞാല്‍ സ്വഭാവം പൂര്‍ത്തിയായി. അയാളുടെ ബാഹ്യമായ സൗമ്യഭാവവും പിടികിട്ടാത്തവിധം അഭിനയിക്കപ്പെടുന്ന മധുരോദാരതയും അവസരത്തിന്റെ മുന്നിലെത്തുമ്പോള്‍ നിര്‍വികാരതയോടെ അയാള്‍ ചെയ്യുന്ന സ്വാര്‍ഥവൃത്തിയും ദൃശ്യമായി. യുക്തിയുക്തമായി സ്‌ക്രീനില്‍ പകര്‍ത്താന്‍ സ്‌ക്രീന്‍പ്ലേ എഴുത്തുകാരന്‍ കഷ്ടപ്പെടുകതന്നെ വേണം. എഴുത്തുകാരന് ആത്മാലാപങ്ങളുപയോഗിക്കാം. മനസ്സിന്റെ ഉള്ളിലേക്ക് നോക്കി അവിടെ നടക്കുന്ന അന്തസ്സംഘര്‍ഷങ്ങള്‍ രേഖപ്പെടുത്താം. അന്യപ്രതിബിംബങ്ങളെ ഉപയോഗിച്ച് പരോക്ഷമായി പ്രസക്ത വികാരം സൃഷ്ടിക്കാം.

'അയാള്‍ പടിഞ്ഞാറന്‍ മാനത്തേക്ക് നോക്കി. ജീവനറ്റ സന്ധ്യ; കണ്ണീരൊതുക്കിയ കറുത്ത മേഘങ്ങള്‍' എന്നെഴുതുമ്പോള്‍ കഥാപാത്രത്തിന്റെ മാനസികകാലാവസ്ഥ പ്രകടമാവുന്നു. സ്‌ക്രീന്‍പ്ലേ എഴുത്തുകാരനോ? ചെയ്യുന്ന കാര്യങ്ങളിലൂടെ, പറയുന്ന വാക്കുകളിലൂടെ, കാണുന്ന മൂര്‍ത്ത സംഭവങ്ങളിലൂടെ, കേള്‍ക്കുന്ന ശബ്ദങ്ങളിലൂടെയാണ് കഥാപാത്രത്തിന്റെ മനസ്സ് തുറന്നുകാട്ടേണ്ടത്.

വാക്കും പ്രവൃത്തിയും സഹായത്തിനെത്താത്ത സന്ദര്‍ഭങ്ങളിലാണ് സ്‌ക്രീന്‍പ്ലേ രചയിതാവിന് വെല്ലുവിളി നേരിടേണ്ടത്. ലിയാം ഓഫ്‌ളാഹര്‍ട്ടിയുടെ സുപ്രസിദ്ധമായ 'ഇന്‍ഫോര്‍മര്‍' ജോണ്‍ഫോര്‍ഡ് സിനിമയാക്കിയപ്പോള്‍ ഡഡ്‌ലി നിക്കോള്‍സ് പ്രകടിപ്പിച്ച വൈദഗ്ധ്യം ഇന്നും സ്‌ക്രീന്‍പ്ലേ വിദ്യാര്‍ഥികള്‍ കണ്ടുപഠിക്കേണ്ടതാണ്. കഥാപാത്രങ്ങള്‍ക്ക് തന്റേതായ ചില മാനങ്ങള്‍ (Dimensions) നല്‍കിയത് ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല. ഇരുപത് പവനുവേണ്ടി ഒളിവിലുള്ള തന്റെ പഴയ കൂട്ടുകാരന്‍ ഫ്രാങ്കിയെ ഒറ്റിക്കൊടുക്കുന്ന ഗൈപ്പോവിന്റെ ധര്‍മസങ്കടമാണ് വിഷയം.

ഫ്രാങ്കിയെപ്പറ്റി വിവരം കൊടുക്കുന്നവര്‍ക്ക് സമ്മാനം നല്‍കപ്പെടുമെന്നുള്ള പോസ്റ്ററാണ് ഗൈപ്പോവിന്റെ മനസ്സില്‍ വളരുന്ന വിഷവിത്തിന്റെ പ്രതിരൂപം. ഗൈപ്പോ നടന്നുപോകുമ്പോള്‍ ചുവരില്‍നിന്ന് അടര്‍ന്നുവീണു കിടക്കുന്ന പോസ്റ്റര്‍ അയാളെ പിന്തുടരുന്നു. കാറ്റില്‍ കാലില്‍ കുടുങ്ങിയ അതിനെ ജീവനുള്ള ഒരു വസ്തുപോലെ അയാള്‍ ഭീതിയോടെ ചവിട്ടിയകറ്റുന്നു. പിന്നെയും കാറ്റില്‍ അന്തരീക്ഷത്തില്‍ ഒരു പ്രേതംപോലെ അയാളെ അസ്വസ്ഥനാക്കാന്‍ അത് പാറിനടക്കുന്നു. ഡാനുമായുള്ള കൂടിക്കാഴ്ചയില്‍ തീ കായാനൊരുക്കിയ അടുപ്പില്‍ ആ പോസ്റ്റര്‍തന്നെ വീണ്ടും കത്തുന്നത് കാണാം. തീജ്വാലകള്‍ ഫ്രാങ്കിയുടെ മുഖത്തെ വികൃതമാക്കി തിന്നുകളയുന്നത് ഗൈപ്പോ ഉള്‍ക്കിടിലത്തോടെ കണ്ടിരിക്കുന്നു.

ഈ പോസ്റ്റര്‍ ഫ്‌ളാഹര്‍ട്ടിയുടെയല്ല. ദുശ്ശകുനംപോലെ തങ്ങിനില്‍ക്കുന്ന മൂടല്‍മഞ്ഞും അന്ധയാചകനും നോവലിലുള്ളതല്ല. നിക്കോള്‍സ് ജീവനുള്ള ഒരു കഥാപാത്രമാക്കി മാറ്റിത്തീര്‍ത്തതാണ് ആ പോസ്റ്റര്‍. മറ്റൊരു യൂദാസിന്റെ ഇരുപതു പവനുവേണ്ടിയുള്ള ഒറ്റിക്കൊടുക്കലിനുമുമ്പുള്ള ചാഞ്ചല്യവും ഭീതിയും പകര്‍ത്താന്‍. പ്രതിരൂപമെന്ന് പറയുമ്പോള്‍ പ്രേമരംഗത്തിന് സാക്ഷ്യംവഹിച്ചുകൊണ്ട് മരക്കൊമ്പത്തിരുന്ന് കൊക്കുരുമ്മുന്ന ഇണക്കിളികള്‍ മാത്രമല്ല. സ്ഥലകാലങ്ങളുമായി ബന്ധപ്പെട്ട പ്രതിരൂപങ്ങള്‍ ഉപയോഗിച്ചുകൊണ്ടുതന്നെ വേണം ഇത് നിര്‍വഹിക്കാന്‍.

വലിയ നോവലുകള്‍ ചലച്ചിത്രത്തിലേക്ക് മാറ്റപ്പെടുമ്പോള്‍ മാറ്റങ്ങളും വെട്ടിക്കുറയ്ക്കലുകളും അനിവാര്യമാണ്. ഡോക്ടര്‍ ഷിവാഗോവിന്റെ അംശങ്ങളൊന്നും വിട്ടുകളയാതെ തിരക്കഥയെഴുതിയാല്‍ അത് അറുപത് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ചലച്ചിത്രമാവും. റോബര്‍ട്ട് ബോള്‍ട്ട് വായിച്ച് വീണ്ടുംവീണ്ടും വായിച്ച് അതില്‍നിന്ന് പുറത്തുകടന്നശേഷം തിരക്കഥയെഴുതുമ്പോള്‍ ആ മഹാപ്രപഞ്ചത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന കൊടുമുടികളായ സംഭവങ്ങള്‍, സംഘട്ടനങ്ങള്‍, രാഷ്ട്രീയവും ദാര്‍ശനികവുമായ സവിശേഷ സന്ദര്‍ഭങ്ങള്‍, വൈകാരികഭാവങ്ങള്‍ - അവ മാത്രമാണ് കൈകാര്യം ചെയ്തത്.

തന്റേതായ മാറ്റങ്ങളും വ്യാഖ്യാനങ്ങളും നല്‍കാന്‍, മഹത്തായ കൃതികളെ സമീപിക്കുമ്പോള്‍, എഴുത്തുകാര്‍ മടിക്കുകയേ ഉള്ളൂ. ലേഡി മാക്ബത്തിനെ ഗര്‍ഭിണിയാക്കിയതും കാടിളക്കി വന്നതിലെ യുദ്ധതന്ത്രവും കുറസാവ (ത്രോണ്‍ ഓഫ് ബ്ലഡ്)യുടെയാണ്. കുറസാവയ്ക്ക് അത് ചെയ്യാം. കാരണം കുറസാവ ചലച്ചിത്രകലയില്‍ മറ്റൊരു ഷേക്‌സ്​പിയറാണ്. സെഫി റെല്ലിക്കുവേണ്ടി ഷേക്‌സ്​പിയറെ പാകപ്പെടുത്തിയ പോള്‍ഡേന്‍ (ടെയ്മിങ് ഓഫ് ദി ഷ്‌റൂ) പറയുന്നു. ഷേക്‌സ്​പിയറുടെ അന്തസ്സത്തയെ മാനിച്ചുകൊണ്ടുള്ള മാറ്റങ്ങളേ അദ്ദേഹം വരുത്തിയിട്ടുള്ളൂ. മറ്റൊരു നോവലിന്റെ സ്‌ക്രീന്‍പ്ലേ എഴുതുമ്പോള്‍ ഗ്രന്ഥകാരനുമായി ചര്‍ച്ച ചെയ്യുന്നതുതന്നെ അബദ്ധമാണെന്ന് കരുതുന്ന തിരക്കഥാരചയിതാക്കളുമുണ്ട്. ഡിക്ക് ക്ലെമന്റ്, ഇയാന്‍ ലാ ഫ്രെനായ ടീം ഒരിക്കലും നോവലിസ്റ്റുമായുള്ള ചര്‍ച്ച സമ്മതിക്കാറില്ല.

എല്ലാ നിര്‍ദേശങ്ങളും ചലനങ്ങളും ക്യാമറാനീക്കങ്ങളുമടക്കമുള്ള സുവിസ്തരമായ സ്‌ക്രിപ്റ്റ് തയ്യാറാക്കുന്നവരാണ് അധികം എഴുത്തുകാരും. സാങ്കേതിക നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നതില്‍ വെറുപ്പുള്ള എഴുത്തുകാരുണ്ട്. അത് പാടില്ലെന്ന് വിശ്വസിക്കുന്ന സംവിധായകരുമുണ്ട്.

ചുരുക്കത്തില്‍ തിട്ടപ്പെടുത്തിയ മാര്‍ഗങ്ങളോ സങ്കേതങ്ങളോ സ്‌ക്രീന്‍ പ്ലേ രചയിതാവിനെ ഭരിക്കുന്നില്ല. മറ്റു സാഹിത്യസൃഷ്ടികളെന്നപോലെ തന്റെ പ്രമേയത്തെ സിനിമയുടെ സാധ്യതകളും പരിമിതികളും കണക്കിലെടുത്തുകൊണ്ട് ഏറ്റവും ശക്തമായി അവതരിപ്പിക്കുകയെന്നതാണ് അയാളുടെ ചുമതല. സാഹിത്യത്തിന്റേതായ, കാവ്യാത്മകഭാവനയുടേതായ ഒരാഴവും മാനവും നല്‍കാന്‍ കഴിഞ്ഞാല്‍ അയാള്‍ സന്തുഷ്ടനാവുന്നു. അന്‍ടോണിയോണി 'രാത്രി'യുടെ അവസാനത്തിലെ കത്തുവായനകൊണ്ട് അതുവരെ പറയാത്തതെല്ലാം പറഞ്ഞുതീര്‍ക്കുന്നു. ഭാര്യാഭര്‍ത്താക്കന്മാരായ ലിഡിയയും ജിയോവന്നിയും ഇനി രമ്യതയിലെത്താത്തവണ്ണം അകന്നുകഴിഞ്ഞു. ലിഡിയ സഞ്ചിയില്‍നിന്നെടുത്ത കാവ്യഭംഗിയുള്ള പ്രേമലേഖനം വായിച്ചുതീര്‍ന്നപ്പോള്‍ ജിയോവന്നി ചോദിക്കുന്നു: 'ആരെഴുതിയതാണിത്? നിങ്ങള്‍?'

പത്തുകൊല്ലംമുമ്പ് ഭര്‍ത്താവ് ഭാര്യയ്‌ക്കെഴുതിയ പ്രേമലേഖനം. ജീവിതത്തിലെ അകന്നുമാറലും അപരിചിതത്വവും (Alienation) പടിപടിയായി ഉയര്‍ത്തിക്കൊണ്ടുവന്ന് ഇവിടെയെത്തുമ്പോള്‍ നാം സിനിമയ്ക്കു മാത്രമല്ല സാഹിത്യത്തിനും നന്ദിപറയുന്നു.

സ്‌ക്രീന്‍പ്ലേ എഴുത്തുകാര്‍ ശ്രദ്ധിക്കേണ്ട അടിസ്ഥാനകാര്യങ്ങളെ വേണമെങ്കില്‍ തരംതിരിച്ചെഴുതാം.
1. താന്‍ എഴുതുന്ന - അത് തന്റേതാവാം, മറ്റുള്ളവരുടെ ആവാം - പ്രമേയത്തിന്റെ ചൈതന്യവും ആഴവും കണ്ടറിയുക; 2. തന്റെ കഥാപാത്രങ്ങള്‍ക്ക് തന്റേതായ ചില മാനങ്ങള്‍ (Dimensions) നല്‍കുക; 3. ഫോസ്റ്ററുടെ തരംതിരിവനുസരിച്ചുള്ള ഒഴുക്കന്‍ (Flat) കഥാപാത്രങ്ങളെ ത്രിമാന (Round) കഥാപാത്രങ്ങളാക്കുക; 4. വാക്കുകളെ മാത്രം ആശ്രയിക്കുന്ന കഥാപാത്രങ്ങള്‍ കുറേ കഴിയുമ്പോള്‍ സംസാരിക്കുന്ന യന്ത്രങ്ങളാവുന്നു. പറയാത്ത വാക്കുകളിലൂടെ ഒതുക്കിയ വികാരങ്ങളിലൂടെ അവരുടെ മനസ്സിന്റെ വാതില്‍ തുറക്കുമ്പോള്‍ അവര്‍ പ്രേക്ഷകരുടെ മുന്നില്‍ ജ്വലിക്കുന്നുവെന്ന സത്യത്തില്‍നിന്നും മുതലെടുക്കുക; 5. സംസാരിക്കുമ്പോള്‍ വാക്കുകള്‍ക്കിടയിലെ ചെറിയ വിടവുകളിലൂടെയും സംസാരിക്കുക; 6. ഏറ്റവും പ്രധാനമായി സിനിമ എന്ന മാധ്യമത്തിനകത്തുനിന്ന് സംവിധായകനുമായി ആത്മൈക്യം വന്നു പ്രവര്‍ത്തിക്കുക.

നോവല്‍ ആദ്യകാലത്ത് കഥ പറയാനും കാര്യങ്ങള്‍ മനസ്സിലാക്കിക്കൊ ടുക്കാനുമുള്ള ഉപാധിയായിരുന്നു. രൂപഭംഗിയിലും അതിന്റെ സൗന്ദര്യാനു ഭൂതിയിലും ശ്രദ്ധപതിയുന്നത് കലാരൂപം വളരുമ്പോഴാണ്. സ്‌ക്രീന്‍പ്ലേയുടെ ആദ്യഘട്ടത്തില്‍ പരസ്​പരം ബന്ധപ്പെട്ട് കഥ കൊണ്ടുപോകാനുള്ള കുറിപ്പുകളുടെ സ്ഥാനമേ തിരക്കഥയ്ക്കുണ്ടായിരുന്നുള്ളൂ. സിനിമ വളര്‍ന്നപ്പോള്‍ സ്‌ക്രീന്‍പ്ലേയും വളര്‍ന്നു. ആത്യന്തികവിശകലനത്തില്‍ സംവിധായകന്റെ കലയാണെങ്കില്‍ക്കൂടി, സാഹിത്യംകൊണ്ട് മറ്റൊരാഴം നല്‍കുക എന്നതാണ് എഴുത്തുകാരന്‍ ചെയ്യുന്ന ജോലി. 'ദാന്തേ'യുടെ വരികള്‍ ഉദ്ധരിക്കുന്ന കനാലിലെ അരക്കിറുക്കന്‍ കഥാപാത്രം സാഹിത്യത്തിന്റെ ഈ അഗാധതയാണ് നല്‍കുന്നത്. നഗരത്തിന്റെ കീഴിലെ ഒഴുക്കുചാലുകളില്‍ അടയ്ക്കപ്പെടുന്ന ജീവിതങ്ങളുടെ ദുരന്തവും നാരകീയതയും ഓര്‍മിപ്പിക്കുക, 'ദാന്തേ'യുടെ ഇന്‍ഫെര്‍ണോ തന്നെ.

യന്ത്രയുഗത്തിന്റെ കാവ്യദേവത

'തിരക്കഥകള്‍ക്ക് അംഗീകൃതമാതൃകകളെന്നു പറയാന്‍ ഒന്നും നിലവിലില്ല. എങ്ങനെ എഴുതണമെന്ന നിയമഗ്രന്ഥങ്ങളുമില്ല. ഓരോ എഴുത്തുകാരനും ഓരോ രീതി അവലംബിക്കുന്നു. 'കൂട്ടുകാരേ, എനിക്കിങ്ങനെ ഒരാശയം തോന്നുന്നു. ഇതാണ് കഥാപാത്രങ്ങള്‍..... സംഭവത്തിന്റെ പശ്ചാത്തലം ഇതാണ്.....' എന്ന രീതിയില്‍ ചിത്രനിര്‍മാണത്തില്‍ താനുമായി സഹകരിക്കാന്‍ പോകുന്നവരോട് ഉറക്കെ നടത്തുന്ന ഒരു ചര്‍ച്ചയുടെ രൂപത്തില്‍ ഇന്‍ഗ്മര്‍ ബെര്‍ഗ്മാന്‍ സ്‌ക്രിപ്റ്റ് എഴുതിയിട്ടുണ്ട്.

പല ചലച്ചിത്രകാരന്മാരും പല രീതിയിലാണ് സ്‌ക്രിപ്റ്റ് ഉപയോഗപ്പെടുത്താറുള്ളത്. സ്‌ക്രിപ്റ്റ് മധ്യവര്‍ത്തിയായ ഒരു ഉപാധിയായി കരുതി, അതിലൂടെ സ്വന്തം ജീവിതവ്യാഖ്യാനവും ആത്മാവിഷ്‌കാരവും നിര്‍വഹിക്കാന്‍ ശ്രമിക്കുന്നു. ചിലര്‍ സ്വന്തം പ്രേക്ഷകവൃന്ദത്തോട് സംവേദനം നടത്താന്‍ സ്‌ക്രിപ്റ്റിനെ ഉപയോഗപ്പെടുത്തുന്നുവെന്നുമാത്രം. അത്തരത്തിലുള്ളവര്‍ ചെയ്യുന്നത് സ്‌ക്രിപ്റ്റ് പരാവര്‍ത്തനം ചെയ്യുകയല്ല, വ്യാഖ്യാനിക്കുകയാണ്. എഴുതിത്തീര്‍ന്ന സ്‌ക്രിപ്റ്റിന്റെ അവസാനരൂപം ചിത്രത്തിന്റെ ബ്ലൂപ്രിന്റായി സ്വീകരിച്ച് മാറ്റിമറിക്കലുകള്‍ ഒന്നും ചെയ്യാത്തവരാണ് മറ്റൊരു വിഭാഗം. അവസാനരൂപത്തില്‍ സ്‌ക്രിപ്റ്റിന്റെ പണി തീര്‍ന്നുകഴിഞ്ഞാല്‍ ചിത്രം മനസ്സില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു എന്ന് വിശ്വസിച്ചിരുന്നു. മഹാനായ ചലച്ചിത്രശില്പി ആല്‍ഫ്രഡ് ഹിച്ച്‌കോക്ക് 'വിദഗ്ധമായി എഴുതപ്പെട്ട ഒരു സ്‌ക്രിപ്റ്റ് ബുദ്ധിപൂര്‍വം ഉപയോഗിച്ചാല്‍ പ്രചോദനത്തിന്റെ ഉറവിടമാകും. അത് മാര്‍ഗദര്‍ശകമാവുന്നു, ചിലപ്പോള്‍ ലക്ഷ്യവുമായിത്തീരുന്നു' (പ്രൊഫസര്‍ റെയ്ഹര്‍ട്ട്‌സണ്‍).

സാഹിത്യത്തില്‍നിന്ന് വ്യത്യസ്തമായ ഒരു മീഡിയമാണ് തിരക്കഥ. ചിലപ്പോള്‍ സ്‌ക്രിപ്റ്റില്‍ വളരെയേറെ വാക്കുകളും സ്ഥലവും എടുക്കുന്ന ഒരു വിവരണം ക്യാമറയുടെ ഒരു ചെറിയ ചലനംകൊണ്ട് ഉറപ്പിക്കാനാവുന്നതായിരിക്കും. ഉദാഹരണമായി:
'നഗരമധ്യത്തിലെ ഒഴിഞ്ഞ സ്ഥലത്ത് അവിടവിടെ പുല്ല് വളര്‍ന്നിട്ടുണ്ട്. ഇടവിട്ട് വൃക്ഷങ്ങള്‍, പൊന്തക്കാടുകള്‍. അവയ്ക്കിടയിലൂടെ വഴികള്‍. പൊന്തക്കാടുകളില്‍ പൂക്കള്‍. പല വഴികള്‍ വന്നെത്തുന്ന മധ്യത്തില്‍ ഒരു കൂറ്റന്‍ ലോഹപ്രതിമ. ചത്വരത്തിനു ചുറ്റും പഴയ നഗരത്തിന്റെ അസ്ഥികൂടങ്ങളായ പുരാതന മന്ദിരങ്ങള്‍. റോസ് കെട്ടിടങ്ങളെ നോക്കുന്നു. വലതുഭാഗത്ത് മുകളിലെ പരസ്യപ്പലക ഹോട്ടലുണ്ടെന്ന് സൂചിപ്പിക്കുന്നു. ഇടത്തേ കെട്ടിടം പോലീസ് ഓഫീസാണ്. നേരെ മുന്നിലായിട്ടാണ് പള്ളി..... പ്രധാന പ്രതിമയ്ക്കുചുറ്റും ജലധാര പ്രവര്‍ത്തിക്കുന്നു. റോസ് ചത്വരത്തിനു നേര്‍ക്ക് നടക്കുമ്പോള്‍ എതിരെനിന്ന് ഒരു കുതിരവണ്ടി കടന്നുപോകുന്നു. വണ്ടിയിലിരിക്കുന്നവര്‍ റോസിന്റെ പട്ടാളവേഷം കണ്ടിട്ടാവണം, അയാളെ ശ്രദ്ധിക്കുന്നു.....'

ഇത് പ്രശസ്തമായ ഒരു ഫ്രഞ്ച് ചിത്രത്തിന്റെ തിരക്കഥയില്‍നിന്നാണ്. ചിത്രീകരണം നടത്താനുദ്ദേശിച്ച നഗരവും നഗരചത്വരവും അതിലെ വിശദാംശങ്ങളും നേരത്തെ നിരീക്ഷണം നടത്തിയിട്ടാണ് ഇവിടെ എഴുത്തുകാരന്‍ വാക്കുകള്‍കൊണ്ട് ദൃശ്യങ്ങള്‍ വരയ്ക്കുന്നത്. ഇത്തരത്തിലുള്ള വിവരണങ്ങള്‍ക്കുപകരം ഇന്ന സ്ഥലത്ത് റോസ് എന്ന പട്ടാളക്കാരന്‍ നടക്കുന്നു എന്നെഴുതിയാല്‍ മതിയാവില്ലേ? പ്രായോഗികമായി പറഞ്ഞാല്‍ മതി. പക്ഷേ, പൊതുവേ ആവിഷ്‌കരിക്കാന്‍ പോകുന്ന ജീവിതമേഖല, അതില്‍ പങ്കാളികളാവുന്ന മനുഷ്യര്‍, അന്തരീക്ഷം, അവതരിപ്പിക്കാന്‍ പോകുന്ന വൈകാരികപ്രപഞ്ചത്തിന്റെ നിഴലോ വെളിച്ചമോ, ഊന്നുവാനുപകരിക്കുന്ന വിശദാംശങ്ങള്‍ -എല്ലാം നിര്‍മാണവേളയില്‍ മറ്റു പങ്കാളികളെ സഹായിക്കുന്നു. പങ്കാളികള്‍ എന്നതുകൊണ്ട് ഇവിടെ വിവക്ഷിക്കുന്നത് സംവിധായകന്‍, ഛായാഗ്രാഹകന്‍, നടീനടന്മാര്‍ എന്നിവരെയാണ്.

ദൃശ്യബിംബങ്ങളിലൂടെ ഉദ്ദേശിച്ച വികാരം, സംഭവം, അഥവാ ജീവിതസന്ധിയുടെ ഖണ്ഡം ചിത്രീകരിക്കാന്‍ ഉപകരിക്കുക എന്നതില്‍ക്കവിഞ്ഞ് നിയമങ്ങളൊന്നും തിരക്കഥയെ സംബന്ധിച്ച് സമാസമമായി പറയാനില്ല. സുപ്രസിദ്ധമായ 'വിറിദിയാന'യിലെ (ലൂയി ബുനുവല്‍) ഒരു രംഗം സങ്കല്പിക്കുക.
ആദ്യം എഴുതുമ്പോള്‍ രൂപംകൊണ്ട ആശയം ഇതായിരുന്നു: 'വിറിദിയാനയുടെ മതഭക്തി യുവാവിന് പിടികിട്ടാത്തതായിരുന്നു. അയാള്‍ ജോലിയുടെ മഹത്ത്വത്തില്‍ വിശ്വസിച്ചു. മുറ്റത്ത് പണിക്കാരുടെ മേല്‍നോട്ടം നടത്തിക്കൊണ്ട് അയാള്‍ നില്‍ക്കെ, പിച്ചക്കാരെ വിളിച്ചുകൂട്ടി പ്രാര്‍ഥിക്കുന്ന വിറിദിയാനയെ അയാള്‍ കണ്ടില്ലെന്നു നടിച്ചു.'

ഇതാണ് ആശയം. വിറിദിയാനയും യുവാവും തമ്മില്‍ മാനസികമായ അകല്‍ച്ചയുണ്ട്, സംഘര്‍ഷമുണ്ട്. ഇതെങ്ങനെ ഷോട്ടുകളായിത്തീരുന്നു? ഇത് കുറച്ചെങ്കിലും നേരത്തെ വിഭാവനം ചെയ്യാന്‍, ദൃശ്യങ്ങളുടെ തുടര്‍ച്ച മനസ്സിന്റെ പിന്നിലെ സ്‌ക്രീനിലൂടെ ഓടിച്ചെടുക്കാന്‍ കഴിയുക എന്നതാണ് തിരക്കഥയുടെ ഘട്ടത്തില്‍ എഴുത്തുകാരന് (ചിലപ്പോള്‍ സംവിധായകന്‍ തന്നെയാവും) ചെയ്യേണ്ടത്.

ഈ സംഘര്‍ഷം ബുനുവല്‍ പകര്‍ത്തുന്നത് ഇരുപത്തെട്ട് ഷോട്ടുകളിലൂടെയാണ്. 1. വീടും വീട്ടുമുറ്റവും. അവിടെ ജോലിക്കാര്‍ പണിയെടുക്കുന്നു. മകന്‍ ഇടത്തുനിന്ന് വലത്തോട്ട് സഞ്ചരിക്കുമ്പോള്‍ ക്യാമറ അയാളോടൊപ്പം നീങ്ങുന്നു. ഒരു പണിക്കാരന്റെ ചുമലിലൂടെയാണ് അയാളെ കാണുന്നത്. അടുത്തെത്തിയ യുവാവ് അയാളുമായി സംസാരിക്കുന്നു. മീഡിയം ലോങ്‌ഷോട്ട്. 2. വിറിദിയാന പിച്ചക്കാരെ വിളിക്കുന്നു. ക്യാമറ നീങ്ങുന്നില്ല. പിച്ചക്കാര്‍ അവള്‍ക്കുചുറ്റും ഒരു വലയമുണ്ടാക്കിക്കൊണ്ട് വന്നുനില്‍ക്കുന്നു. ഒരു പിച്ചക്കാരന്‍ വലത്തുനിന്ന് ഇടത്തോട്ട് നീങ്ങി മറയുന്നു. 3. മുറ്റത്ത് പണിസ്ഥലത്ത് ട്രക്ക് ഭാരംചൊരിയുന്നു. 4. വിറിദിയാ നയും ഒരു പിച്ചക്കാരനും പ്രാര്‍ഥിക്കുന്ന ക്ലോസ് ഷോട്ട്. 5. വിറിദിയാനയും പിച്ചക്കാര്‍ മുഴുവനും പ്രാര്‍ഥിക്കുന്ന സമഗ്രവീക്ഷണം. 6. പണിസ്ഥലത്ത് തടി അറക്കുന്നു. 7. വീണ്ടും പ്രാര്‍ഥന. 8. മുന്നിലും പിന്നിലുമായി ഇരിക്കുന്ന രണ്ട് പിച്ചക്കാര്‍ പ്രാര്‍ഥിക്കുന്നു. 9. തടിയറുക്കുന്ന ജോലിക്കാരന്റെ അധ്വാനം. 10. വിറിദിയാന തനിയെ പ്രാര്‍ഥിക്കുന്നു. 11. സിമന്റ് കൂട്ടുന്ന തൊട്ടിയില്‍ ഒഴിച്ച വെള്ളം പരക്കുന്നു. 12. പിച്ചക്കാരുടെ പ്രാര്‍ഥന.
13. ഭിത്തിയില്‍ പണിക്കാരന്‍ ചുറ്റികയ്ക്കടിക്കുന്നു. 14. വിറിദിയാനയും പിച്ചക്കാരും പ്രാര്‍ഥന. 15. ഉന്തുവണ്ടിയില്‍നിന്നും കരിങ്കല്‍ച്ചില്ലുകള്‍ ഒച്ചയോടെ ചൊരിയപ്പെടുന്നു. 16. വിറിദിയാനയും പിച്ചക്കാരും. പ്രാര്‍ഥനയുടെ മറ്റൊരു ഘട്ടം. 17. ഭിത്തിയിലേക്ക് കുഴച്ച സിമന്റുകൂട്ട് ശക്തിയോടെ എറിയപ്പെടുന്നു. 18. വിറിദിയാനയുടെ പ്രാര്‍ഥന തനിയെ. 19. സിമന്റ് കൂട്ടുന്ന പാത്രത്തിലേക്ക് വീണ്ടും കരിങ്കല്‍ച്ചില്ലുകളും മണലും ഒച്ചയോടെ വീണു തിരിയുന്നു. 20. ഒരു പിച്ചക്കാരന്റെ പ്രാര്‍ഥന. 21. ഒരു പണിയായുധത്തിന്റെ പ്രവര്‍ത്തനം. 22. പിച്ചക്കാരന്റെ പ്രാര്‍ഥന. 23. പാറക്കഷണങ്ങള്‍ തച്ചുടയ്ക്കപ്പെടുന്നു. 24. ഒരു പിച്ചക്കാരന്റെ പ്രാര്‍ഥന. ക്യാമറ അല്‍പ്പം ചലിക്കുമ്പോള്‍ അന്ധനായ ഒരു പിച്ചക്കാരനെയും നമുക്ക് കാണാം. 25. മരത്തടികള്‍ അട്ടിയിടുന്നു. 26. വിറിദിയാന തനിയെ പ്രാര്‍ഥന തുടരുന്നു. 27. ഫ്രെയിമിലൂടെ കുറുകെ മരത്തടികള്‍ വീഴുന്നു. 28. പ്രാര്‍ഥനയുടെ വിശാലരംഗം വീണ്ടും. പിച്ചക്കാര്‍ എഴുന്നേറ്റ് പല വഴിയായി പിരിയുന്നു.

ഈ ക്രമത്തില്‍ ഇതാദ്യമേ സങ്കല്പിക്കുക സാധ്യമല്ല. സംവിധായകന്‍ ചിത്രീകരണവേളയില്‍ ഈ ക്രമം ചിട്ടപ്പെടുത്തിയിരിക്കില്ല. ഘട്ടങ്ങളായി വരുന്ന ദൃശ്യങ്ങളെല്ലാം ചിത്രീകരിക്കപ്പെടുന്നു. പിന്നീട് എഡിറ്റിങ് ടേബിളിലെത്തുമ്പോള്‍ പല കണക്കുകൂട്ടലുകള്‍ക്കുശേഷം രൂപംകൊണ്ടതാണ് ഈ ക്രമം. പക്ഷേ, വിറിദിയാന പിച്ചക്കാരെ വിളിച്ചുകൂട്ടി പ്രാര്‍ഥിക്കുമ്പോള്‍ അപ്പുറത്തെ മുറ്റത്ത് നടക്കുന്ന, നടക്കേണ്ട ക്രിയകളുടെ സൂക്ഷ്മാംശങ്ങളെപ്പറ്റി കടലാസുപണിയുടെ ഘട്ടത്തില്‍ത്തന്നെ വ്യക്തമായ ബോധ്യമുണ്ടായിരുന്നാല്‍ എല്ലാവര്‍ക്കും സൗകര്യമായി.

വാക്കുകള്‍ സഹായത്തിനെത്താത്ത സന്ദര്‍ഭങ്ങള്‍ പലതുമുണ്ടാവും. ഒരു രംഗം കഴിഞ്ഞ് അതിലെ കഥാപാത്രങ്ങള്‍ വീണ്ടും കണ്ടുമുട്ടുന്നത് ഒരാഴ്ചയ്ക്കുശേഷമാണെങ്കില്‍ കഥയില്‍, അല്ലെങ്കില്‍ പുസ്തകത്തില്‍ പറയാം. ഒരാഴ്ചയ്ക്കുശേഷം അവര്‍ കണ്ടുമുട്ടിയപ്പോള്‍-അത് വായനക്കാരനെ വിഷമിപ്പിക്കുകയില്ല. ദൃശ്യമാധ്യമത്തിലാവട്ടെ, അതേ കഥാപാത്രങ്ങള്‍ പശ്ചാത്തലം വ്യത്യസ്തമാണെങ്കില്‍ക്കൂടി കണ്ടുമുട്ടുമ്പോള്‍ 'ഞാന്‍ കഴിഞ്ഞ ആഴ്ചയില്‍ പറഞ്ഞതുപോലെ' എന്നോ മറ്റോ ആരംഭിച്ചാല്‍ പ്രേക്ഷകന്‍ അത് സ്വീകരിക്കാന്‍ പോകുന്നില്ല. 'സിനിമാറ്റിക് സമയ'മനുസരിച്ച് കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു എന്ന് തോന്നിപ്പിക്കലാണിവിടെ ചെയ്യുന്നത്. ഓരോ ചലച്ചിത്രരംഗത്തിനും അതിന്റെ ആന്തരസമയവും ബാഹ്യസമയവുമുണ്ട്. ആന്തരസമയം സാമാന്യമായി മനുഷ്യരുടെ സ്വാഭാവിക ചലനങ്ങള്‍ക്കെടുക്കുന്ന സമയവുമായി ബന്ധപ്പെട്ടിരിക്കുന്നു. കുന്നിന്‍പുറത്തുനിന്ന് കല്ലിറക്കിക്കൊണ്ടുവരുന്ന ഒരു തൊഴിലാളിയുടെ ഒരു ദിവസത്തെ അധ്വാനം ചിത്രീകരിക്കുമ്പോള്‍, അയാളുടെ ഒരു നട വിശ്വാസ്യതയോടെ 'അന്തരസമയം' പാലിച്ചു കാട്ടേണ്ടിവരും. പിന്നീട് അയാളുടെ പ്രവര്‍ത്തനത്തിലെവിടെയെങ്കിലും ഒരു വശം ഭാഗികമായി കാട്ടേണ്ടിവരും. നാല്‍പ്പതോ അമ്പതോ തവണയാണ് അയാള്‍ ഒരു ദിവസം ഇത് ചെയ്യുന്നത് എന്ന് വിചാരിക്കുക. അമ്പതുതവണ ഇത് ചെയ്തുതീര്‍ന്ന് പ്രവൃത്തി ദിവസം അവസാനിക്കുന്നു എന്ന് ഒന്നോ രണ്ടോ നട കാട്ടി വരുത്തിത്തീര്‍ക്കുന്നതാണ് ബാഹ്യസമയം. ഇത് ചലച്ചിത്രത്തിന്റെ വ്യാകരണവുമായി ബന്ധപ്പെട്ടതാണ്.

നൂറ്റാണ്ടുകളിലെ സംഭവങ്ങള്‍ മിനിട്ടുകളിലേക്ക് ഒതുക്കിനിര്‍ത്താന്‍ കഴിയുന്ന മായാജാലം യന്ത്രയുഗത്തിന്റെ കാവ്യദേവതയെന്ന് വിശേഷിപ്പിക്കുന്ന ചലച്ചിത്രത്തിനുണ്ട്.

സംവിധായകര്‍ക്കുവേണ്ടിയുള്ള പാഠപുസ്തകങ്ങള്‍ ഒരുകാര്യം ഉറപ്പിച്ചു പറയാറുണ്ട്: 'നിര്‍മിതിയുടെ ഓരോ ഘട്ടത്തിലും ബ്ലൂപ്രിന്റ് റഫറന്‍സാണ്; സ്‌ക്രിപ്റ്റ് വഴികാട്ടിയും. ഏറ്റവും ഉപയോഗപ്രദമാവുന്ന തിരക്കഥ സമ്പൂര്‍ണമാവണം. വിസകനത്തിനോ വ്യാഖ്യാനഭേദത്തിനോ അവസരമില്ലാത്തവിധം സങ്കുചിതമാവുകയുമരുത്. ഫിലിം എന്നത് യാഥാര്‍ഥ്യത്തിലെത്തിക്കുവാന്‍ അത്യാവശ്യമായി നേരിടേണ്ടിവന്നേക്കാവുന്ന മാറ്റങ്ങള്‍ക്ക് അവസരം നല്‍കാന്‍ വേണ്ടത്ര സൗകര്യം ചട്ടക്കൂട്ടിനുണ്ടായിരിക്കുകയും വേണം. സ്വന്തമായോ മറ്റുള്ളവരോ എഴുതിയ സ്‌ക്രിപ്റ്റിന്റെ മൂല്യങ്ങളെ ചൈതന്യത്തോടെ വ്യാഖ്യാനിക്കുകയാണ് സംവിധായകന്റെ ധര്‍മം.'

എന്റേതായ ഒരു രീതിയില്‍ സംവിധായകര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും ചിലപ്പോള്‍ നടീനടന്മാര്‍ക്കും ആവുന്നത്ര ഉപകാരപ്രദമാവണമെന്ന നിലയില്‍ എഴുതാനാണ് ഞാന്‍ ശ്രമിക്കാറ്. പലപ്പോഴും ഇത്ര വിവരണം ആവശ്യമാണോ എന്ന് അവര്‍ക്കുതന്നെ സംശയം തോന്നിയേക്കും. ഇക്കാര്യത്തില്‍ എനിക്കൊരു മാതൃകയുണ്ടെങ്കില്‍ അത് പഴയ ആചാര്യനായ ഐസന്‍സ്റ്റീന്‍ ആണ്. തിരക്കഥയെഴുത്തുകാര്‍ക്ക് ഇന്നും മാതൃകയായി എടുക്കാവുന്നത് ബെര്‍ഗ്മാനോ ഗോദാര്‍ദോ, അന്‍ടോണിയോനിയോ അല്ല, ഐസന്‍സ്റ്റീന്‍ തന്നെയാണ് എന്ന് എനിക്ക് തോന്നുന്നു. ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ എല്ലാം മനസ്സില്‍വച്ച് അത് കിഴിച്ച് ബാക്കി കടലാസ്സിലാക്കിയാല്‍ മതിയെന്ന് കരുതുന്നവരാണ് ഇപ്പറഞ്ഞ പ്രഗത്ഭന്മാരെല്ലാം. ഐസന്‍സ്റ്റീനാവട്ടെ, പ്രമേയവും കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും തന്നിലാദ്യം ഉണ്ടാക്കിയ പ്രതികരണങ്ങള്‍ മുഴുവന്‍ കടലാസ്സിലാക്കാന്‍ നിര്‍ബന്ധം കാണിച്ചിരുന്നു. 'അമേരിക്കന്‍ ട്രാജഡി'യെന്ന നോവലിനുവേണ്ടി ഐസന്‍സ്റ്റീന്‍ തയ്യാറാക്കിയ സ്‌ക്രീന്‍പ്ലേയുടെ ഒരു ഭാഗം ശ്രദ്ധിക്കുക. (അലക്‌സാന്‍ഡ്രോവും ഐവര്‍മോണ്‍ ടഗുവും ഇതില്‍ സഹകരിച്ചിരുന്നു.)

റീല്‍ 1
ഇരുട്ട്
പതുക്കെയുള്ള ഭക്തിനിര്‍ഭരമായ സ്ത്രീശബ്ദത്തില്‍ ഒരു പ്രാര്‍ഥനാ പ്രസംഗം കേള്‍ക്കാം. ഒരു സംഗീതാത്മകതയുണ്ട് ശബ്ദത്തിന്റെ ഏറ്റക്കുറച്ചിലിന്. പതുക്കെ തെരുവിലെ ശബ്ദങ്ങളോട് പ്രാര്‍ഥന കൂടിക്കലരുന്നു. ഒരാംബുലന്‍സിന്റെ സൈറണ്‍. ട്രാമിന്റെ ബെല്‍ശബ്ദം. പത്രവില്‍പ്പനക്കാര്‍ കുട്ടികളുടെ ശബ്ദം. വാഹനങ്ങളുടെ ഹോണ്‍. പല ശബ്ദങ്ങളിലൂടെ നഗരത്തിന്റെ ആരവം കൂടുമ്പോള്‍ നഗരത്തിന്റെ ദൃശ്യം സ്‌ക്രീനില്‍. സുവിശേഷപ്രസംഗ
വും നഗരശബ്ദങ്ങളും ഉണ്ടാക്കിയ പ്രതീക്ഷയ്ക്ക് വിരുദ്ധമായി തോന്നിക്കുന്ന ഒരു നഗരദൃശ്യം.
സ്ത്രീശബ്ദം തുടരുന്നു. പിന്നെ മദ്യത്തിന്റെ ദോഷത്തെപ്പറ്റിയും പാപത്തെപ്പറ്റിയും ക്രിസ്തുവിനോടുള്ള സ്‌നേഹത്തെപ്പറ്റിയും ശബ്ദം ഓര്‍മിപ്പിക്കുന്നു. ഒരു സംഘം ആളുകള്‍ സ്ത്രീ സങ്കീര്‍ത്തനം പാടുമ്പോള്‍ കൂടെച്ചേര്‍ന്ന് പാടുന്നു:
'യേശുവിന്റെ സ്‌നേഹം എത്ര മധുരം!' എങ്കിലും നാം സ്ത്രീയെ കാണു ന്നില്ല. കൂടെ പാടുന്നവരെയും കാണുന്നില്ല.
കടന്നുപോകുന്നവരില്‍ മിക്കവരും പ്രസംഗം ശ്രദ്ധിക്കുന്നില്ല. ഒന്നുരണ്ടു പേര്‍ പ്രാര്‍ഥനാഗീതം ശ്രദ്ധിക്കുന്നു. പതുക്കെ നടക്കുന്നവര്‍. അവര്‍ ഗീതം കേള്‍ക്കുന്ന സ്ഥലത്തിനുനേരെ നോക്കുന്നു.

പിന്നീടാണ് തെരുവിലെ ജനങ്ങളെയും മിഷനറികളെയും ഐസന്‍സ്റ്റീന്‍ അവതരിപ്പിക്കുന്നത്. നഗരവും പ്രഭാതവും അന്തരീക്ഷവും മുഴുവന്‍ വാക്കുകളില്‍ പകര്‍ത്തുന്നുണ്ട്, ഈ തുടക്കംകൊണ്ടദ്ദേഹം. കഥാപാത്രങ്ങളുടെ അതിസൂക്ഷ്മചലനങ്ങള്‍, പുറമെയുള്ള ഭാവങ്ങള്‍, അവരുടെ ഉള്ളില്‍ നടക്കുന്ന ചിന്താപ്രക്രിയ എല്ലാം കടലാസ്സിലാക്കുന്നതാണ് നല്ലത് എന്നദ്ദേഹം വിശ്വസിച്ചിരുന്നു.

അച്ചടിച്ച വാക്കിന് ഒരു ഭീഷണിയായി ഇലക്‌ട്രോണിക് യുഗത്തില്‍ വിനോദോപാധികള്‍ വളരുന്നു, പെരുകുന്നു. കൈവിരല്‍ത്തുമ്പിന്റെ സ്​പര്‍ശനംകാത്ത് വിനോദങ്ങള്‍ ചെറിയ പാക്കറ്റുകളില്‍ സ്വീകരണമുറികളില്‍ കെട്ടിക്കിടക്കുകയാണ്. അത് പുസ്തകങ്ങള്‍ക്ക് ആപത്തായിത്തീരുകയാണ് എന്ന ആശങ്ക ലോകത്തിന്റെ പല ഭാഗത്തുനിന്നും നാം കേള്‍ക്കുന്നു. ടെലിവിഷനും സിനിമയും കൂടുതല്‍ വിനോദവേളകള്‍ പിടിച്ചെടുക്കുമ്പോഴും എഴുതപ്പെട്ട വാക്ക് മരിക്കുകയില്ല എന്നതാണ് സത്യം.

പുസ്തകങ്ങളുടെ കൂട്ടത്തില്‍ ഒരു നവവിഭാഗമായി ധാരാളമായി തിരക്കഥകള്‍ ഇന്ന് പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരു പരിധിവരെ അവയ്ക്ക് സ്വതന്ത്രമായ ഒരസ്തിത്വമുണ്ട്. സ്വതന്ത്രമായ ഒരു സാഹിത്യശാഖയായി അത് വികസിക്കുന്ന കാലവും വിദൂരമല്ല എന്ന് പലരും കരുതുന്നു. രംഗവേദിയിലെത്തി അഭിനയിക്കപ്പെടുമ്പോഴേ നാടകം പൂര്‍ണമാവുന്നുള്ളൂ. പക്ഷേ, അച്ചടിച്ച നാടകങ്ങള്‍ സാഹിത്യമാണ്.

ഏതാണ്ട് അതുപോലെയുള്ള പ്രസക്തി തിരക്കഥകള്‍ക്കുമുണ്ട്. ഏറ്റവും മികച്ച ചില തിരക്കഥകള്‍ മികച്ച സാഹിത്യസൃഷ്ടികളായി നിലകൊള്ളു ന്നത് പല ഭാഷകളിലും നാം കണ്ടിട്ടുള്ളതാണല്ലോ. 'ലാസ്റ്റ് ഇയര്‍ എറ്റ് മെറൈന്‍ബാദ്' പോലുള്ള കൃതികള്‍.
(എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന തിരക്കഥാപുസ്തകത്തില്‍ നിന്ന്)

Wednesday, February 16, 2011

തൂവാനത്തുമ്പികളില്‍ നിന്ന് ഒരു രംഗം.

സീന്‍-29
രാത്രി
ബീച്ച്
കടലിലേയ്ക്കു ചെരിച്ചുകെട്ടിയിരിക്കുന്ന പാറക്കെട്ടുകളിലോ, മണലിലോ, ക്ലാരയും ജയകൃഷ്ണനും- രണ്ടാളും അടുത്തടുത്തായി
ഇരിക്കുകയാണ്.
ക്ലാര: എന്തിനാ എപ്പഴും ഈ പറഞ്ഞതുതന്നെ പറഞ്ഞോണ്ടിരിയ്ക്കുന്നത്?
ജയകൃഷ്ണന്‍: അതിനു നീ ശരിയായിട്ടൊരു മറുപടി പറയാത്തോണ്ട്.
ക്ലാര: എന്നെക്കൊണ്ടുവയ്യാ, മോലാളിയുടെ വെപ്പാട്ടിയായിട്ടിരിയ്ക്കാന്‍. എന്താ കഴിഞ്ഞില്ലേ?
ജയകൃഷ്ണന് വീണ്ടും അതൊരടിയാണ്. രാധയില്‍ നിന്നു കിട്ടിയതുപോലെ വേറൊന്ന്.
serious ആയി ജയകൃഷ്ണന്‍: കാരണം?
ഓര്‍ത്തെടുത്ത് ക്ലാര: കാരണം? എനിക്കറിയാം. എന്നെ വെപ്പാട്ടിയാക്കാന്‍ ഇപ്പൊ ഒരുപാടു പേരുകാണുമെന്ന്. അതാര്‍ക്കൊക്കെ തോന്നുന്നൂന്ന്
ഞാനാദ്യമൊരു കണക്കെടുക്കട്ടെ.
ജയകൃഷ്ണന്‍ പകച്ചിരിക്കുമ്പോള്‍ പൊട്ടിച്ചിരിച്ചുകൊണ്ട്
ക്ലാര: അങ്ങനെയാവണമെങ്കീത്തന്നെ ഒരു തടിക്കണ്‍ട്രാക്ടറുടെ വെപ്പാട്ടിയാകണോ? കുറെക്കൂടെ കാശും സൗകര്യോം ഉള്ള ആരെയെങ്കിലും
കിട്ടുമോന്ന് എനിക്കു തെരക്കി കൂടേ?
അവള്‍ പൊട്ടിച്ചിരിച്ചു.
ജയകൃഷ്ണനും ചിരിച്ചുപോയി. ആ തമാശയില്‍ പങ്കുചേര്‍ന്നുകൊണ്ട്.
ജയകൃഷ്ണന്‍: ആര്‍ത്തിപ്പഞ്ച!
ക്ലാര: എന്താ? ഒന്നൂടെ വിളിച്ചേ!
ജയകൃഷ്ണന്‍: (തറപ്പിച്ച്) ആര്‍ത്തിപ്പഞ്ച!
അവള്‍ വീണ്ടും ചിരിച്ചു. അയാളവളുടെ അരികിലേക്കു നീങ്ങിയിരുന്ന്, അവളുടെ ചുറ്റുമായി കൈ പരത്തിയിട്ട് അവളുടെ കണ്ണുകളിലേക്കു നോക്കി.
ക്ലാര. ജയകൃഷ്ണന്‍ അവനെല്ലാം തുറന്നുപറയണമെന്നുണ്ട്.
ക്ലാര അവനെ മെല്ലെ പിടിച്ച് മടിയിലേക്കു കിടത്തി.
അല്ലെങ്കിലവനങ്ങോട്ടണഞ്ഞു. അവന്റെ മുഖം പിടിച്ചുയര്‍ത്തി കണ്ണുകളിലേക്കു സൂക്ഷിച്ചുനോക്കി. ഒരു പ്രത്യേക വാത്സല്യത്തോടെ.
ക്ലാര: മോനേ, തടിക്കണ്‍ട്രാക്ടറേ, നീ ആരാ.
ജയകൃഷ്ണന്‍ ഞെട്ടിപ്പോയി.
ക്ലാര: ഉള്ളതുപറ-മ്!
ജയകൃഷ്ണന്‍.
ക്ലാര: ഇന്നുച്ചയ്ക്കു പന്ത്രണ്ടുമണിമുതല്‍ ഈ നേരംവരെ മോലാളി എന്നോടു പറഞ്ഞതു മുഴുവന്‍ ഗുണ്ടാന്ന് എനിയ്ക്കറിയാം. അതറിഞ്ഞോണ്ടുതന്നെയാ
ഞാനെന്റെ എല്ലാം നേരുതന്നെ പറഞ്ഞത്. പക്ഷേ, നമ്മളു രണ്ടുപേരും ചേരാന്‍ പറ്റിയവരാ. നേരുപറഞ്ഞാല്‍, നാളെയും പരസ്പരം ഉതകിയേക്കും.
ജയകൃഷ്ണന്‍ ആകെ വല്ലാതെയായി.
ക്ലാര: (മാതൃസഹജമായ വാത്സല്യത്തോടെ) ഒള്ളതു പറഞ്ഞോ. ഗുണമേ വരൂ!
ജയകൃഷ്ണന്‍. അവന്‍ അവളെത്തന്നെ നോക്കികിടന്നു.
ക്ലാരയുടെ മുഖത്തെ ചിരി മാഞ്ഞു തുടങ്ങി.
ഒരിടവേളക്കു ശേഷം ജയകൃഷ്ണന്‍: ഞാനാ മദര്‍ സുപ്പീരിയര്‍!
ക്ലാരയുടെ ചുണ്ടുകളുടെ കോണില്‍, ഒരു കറുത്ത മന്ദസ്മിതം.
ക്ലാര (മന്ത്രം പോലെ): ഞാനൂഹിച്ചു.
അയാളുടെ കൈകള്‍ അവളുടെ തോളിനു മേലേയ്ക്കു വന്നു. അതവളുടെ മുഖത്തെ അയാളുടെ മുഖത്തിനു നേരെ കൊണ്ടുപോയി. അവളുടെ ഭാഗത്ത് ഇപ്പോള്‍ ചെറുക്കലില്ല. അവള്‍ അത് ആസ്വദിക്കുന്നുണ്ട്.
സീന്‍ 30
രാത്രി/എക്‌സ്റ്റീരിയര്‍
ബീച്ച്
വേറൊരു ഭാഗം-ചൊരിമണലില്‍ ചേര്‍ന്നുകിടക്കുന്ന ജയകൃഷ്ണനും ക്ലാരയും. രണ്ടാളുടെയും ദേഹത്തും കഴുത്തിലും മണല്‍ത്തരികളുടെ തിളക്കമുണ്ട്.
ജയകൃഷ്ണന്‍: ആ നേരത്ത് രാധയങ്ങനെ പറഞ്ഞില്ലാരുന്നെങ്കീ, ഞാന്‍ ക്ലാരേക്കാണുകില്ലാരുന്നു….ചെലപ്പോ കണ്ടേനേ…പക്ഷേ എന്തായാലും ഇങ്ങനെ കാണുകില്ലായിരുന്നു. ഇത്രേം കാലോം ഒരു പെണ്ണിനേം കാണാന്‍ കൂട്ടാക്കാതെ ഞാന്‍ പിടിച്ചു നിന്നത്….

ക്ലാര അയാളെ ശ്രദ്ധിച്ചു. അയാള്‍ ലേശം ഇമോഷണല്‍ ആയിട്ടുണ്ടെന്നവള്‍ക്കും മനസ്സിലായി.
ജയകൃഷ്ണന്‍: എനിക്ക് ഉള്ളീത്തട്ടി മോഹം തോന്നുന്ന ഒരു പെണ്‍കുട്ടിക്കു കൊടുക്കാന്‍വേണ്ടി, ഞാനെന്നെത്തന്നെ സൂക്ഷിച്ച് വച്ചത്….
ഒരു സ്വയംനിന്ദപോലെ (സ്വയം) ഇനീപ്പോ ഞാനെല്ലാരേം കാണാന്‍ തൊടങ്ങുമോ ന്നാ, ഇപ്പഴന്റെ പേടി.
ക്ലാര: അതൊന്നുമില്ല. രാധേയായിട്ട് ഒന്നൂടെ കാണ്. (ചിരിച്ച്) ഇനി കോളേജീപ്പോയിട്ടു വേണ്ടാ. വേറെ എവിടെയെങ്കിലും വച്ച്.
അയാള്‍ അതു നടപ്പില്ല എന്ന ടോണില്‍ ഒന്നു തലയാട്ടി. എഴുന്നേറ്റിരുന്നു.
അയാളെ പിടിച്ചെഴുന്നേല്പിച്ചുകൊണ്ട്.
ക്ലാര:അതൊക്കെ വരും. ഒരു ദിവസം കാണാം രാധ മണ്ണാറത്തൊടീലിരിക്കുന്നതു മൂന്നാല് ബൊമ്മയ്ക്കന്‍ തമ്പ്‌രാന്‍ കുഞ്ഞുങ്ങളുമായിട്ട്.
(അയാളും അവളുടെ ചിരിയില്‍ പങ്കുചേര്‍ന്നുപോയി.)
ക്ലാര: അതുകാണാന്‍ ഞാനൊരു ദിവസം അവിടെ വരുന്നുണ്ട്.
രണ്ടടി നടന്ന് പെട്ടെന്നവളെ പിടിച്ചുനിര്‍ത്തി സീരിയസ് ആയി.
ജയകൃഷ്ണന്‍: കൊറെ കൊച്ചുവാശികളും കൊറച്ച് അന്ധവിശ്വാസങ്ങളും, കൊച്ചു ദുശ്ശീലങ്ങളും അതാ ഞാന്‍.
ക്ലാര: തോന്നി
ജയകൃഷ്ണന്‍: എന്റെ രണ്ടാമതൊരു വാശി കൂടി ക്ലാര ഇന്നു തകര്‍ത്തു.
ക്ലാര (what toneല്‍): മ്?
ജയകൃഷ്ണന്‍: ഒരു പെണ്‍കുട്ടീടേം നാശത്തിന്റെ തുടക്കം എന്നിലൂടാവരുതേ-എന്നെനിക്കൊരു പ്രാര്‍ത്ഥനയുമുണ്ടായിരുന്നു.
ക്ലാര മനസ്സിലാകാതെ നില്ക്കുമ്പോള്‍-
ജയകൃഷ്ണന്‍: ഒരു പെണ്‍കുട്ടീടേം വിര്‍ജിനിറ്റി ഞാന്‍ കാരണം ഇല്ലാതാവരുത് എന്നെനിക്കൊരു നിര്‍ബന്ധമുണ്ടായിരുന്നു.
ക്ലാര സീരിയസ്.
ജയകൃഷ്ണന്‍: അങ്ങനെയൊന്നു സംഭവിച്ചാല്‍, ആ പെണ്‍കുട്ടിയാവും പിന്നെയങ്ങോട്ട് അന്ത്യം വരേയ്ക്കും എന്റെയൊപ്പം ഉണ്ടാവുകാ എന്നും ഞാനൊരു
ശപഥം എടുത്തിരുന്നു.
ക്ലാര അവളുടെ ചിരി മാഞ്ഞു.
ജയകൃഷ്ണന്‍: ഞാന്‍ ക്ലാരേ…..കല്യാണം ചെയ്‌തോട്ടെ?
അയാളതു പൂര്‍ണ്ണഗൗരവത്തിലാണു ചോദിച്ചത്.
ക്ലാര അവള്‍ക്കതു മനസ്സിലായി. പഴയൊരു സംഭവത്തിന്റെ അനുസ്മരണംപോലെ
പ്രത്യാശയുടെ നിറം പകര്‍ന്ന ഒരു മന്ദഹാസവുമായി.
ജയകൃഷ്ണന്‍: വിരോധം ഒന്നുംല്ലാല്ലോ?
പെട്ടെന്ന് തപ്പിയെടുത്ത വിടര്‍ന്ന ഒരു മന്ദഹാസവുമായി.
ക്ലാര:ഇല്ലാ!
ജയകൃഷ്ണന്‍ അവളെത്തന്നെ ശ്രദ്ധിച്ചിരുന്നു.
ക്ലാര: പക്ഷേ, ഞങ്ങടെ കൂട്ടത്തീച്ചേരണം.
ജയകൃഷ്ണന്‍: എന്നുവെച്ചാല്‍?
ക്ലാര: കടലീപ്പോവണം.
സംഗതി പിടികിട്ടിയ മന്ദഹാസത്തോടെ ജയകൃഷ്ണന്‍: പോവാം.
ക്ലാര: പോയാല്‍പോരാ. തിരിച്ചുവരുമ്പോ വലേല് എന്തെങ്കിലും ഉണ്ടാവണം.
ജയകൃഷ്ണന് ‍(അവളെ പിടിച്ചിടുപ്പിച്ചുകൊണ്ട്): വലേല്, എന്തെങ്കിലുംണ്ടായാ മതിയോ?
ക്ലാര: പോരാ.
ജയകൃഷ്ണന്‍: പിന്നെ?
ക്ലാര: ഒരു വള്ളം നിറയെ. അയാള്‍ അവളെ ഗാഢമായി പുണര്‍ന്നു

Sandesam

ആഴത്തില്‍ വേരുപടര്‍ത്തുന്ന നര്‍മഭാവനയാണ് ഓരോ ശ്രീനിവാസന്‍ തിരക്കഥയെയും വ്യത്യസ്തമാക്കുന്നത്. സന്ദേശത്തിലെ ഈ രംഗം ഓര്‍ക്കുമ്പോള്‍ തന്നെ ചിരി ഉണരും……താഴെ വായിക്കുക…..

സീന്‍ 22
പകല്‍
ഒരു പെണ്ണുകാണല്‍ ചടങ്ങ്.
പെണ്‍കുട്ടിയുടെ വീട്, ഇന്റീരിയര്‍ പ്രഭാകരനും അച്ചുതന്‍നായരും പെണ്‍കുട്ടിയുടെ അച്ഛനും. പതിവിനു വിരുദ്ധമായി ചെറുതായൊന്നൊരുങ്ങിയിട്ടുണ്ട് പ്രഭാകരന്‍. പക്ഷേ, ബുദ്ധിജീവിയുടെ ഗൗരവം വിട്ടിട്ടില്ല. അയാളുടെ പ്രകൃതം നന്നായറിയാവുന്നതുകൊണ്ട് ചെറിയൊരു പരിഭ്രമം കാണാനുളളത്
അച്ചുതന്‍നായര്‍ക്കാണ്.

ട്രേയില്‍ ചായക്കപ്പുകളുമായി പെണ്‍കുട്ടിയെ അവര്‍ക്കിടയിലേക്കാനയിച്ച് അമ്മ വാതിലിനപ്പുറം മറഞ്ഞു. സാമാന്യം സുന്ദരിയായ പെണ്‍കുട്ടി.
കുട്ടി ടീപ്പോയില്‍ ചായക്കപ്പുകള്‍ എടുത്തുവയ്ക്കുന്നതിനിടയില്‍ അടക്കത്തില്‍ അച്ചുതന്‍നായര്‍ (പ്രഭാകരനോട്): ശരിക്കും നോക്കിക്കോളൂ .
അപ്പം പറഞ്ഞതൊക്കെ ഓര്‍മയുണ്ടല്ലോ. പാര്‍ട്ടിക്കാര്യം മിണ്ടരുത്. വക്കീലാണ്. കോടതിയില്‍ പോകുന്നു എന്നൊക്കെയാ പറഞ്ഞിട്ടുളളത്.
പ്രഭാകരന്‍ (ഗൗരവത്തില്‍): അങ്ങനെ നുണ പറയേണ്ട കാര്യമൊന്നുമെനിക്കില്ല.
അവരുടെ സംസാരം ശ്രദ്ധിച്ച് പെണ്‍കുട്ടിയുടെ അച്ഛന്‍: എന്താ?
അച്ചുതന്‍നായര്‍: ഒന്നുമില്ല, ചില കോടതിക്കാര്യങ്ങള്‍ പറയുകയായിരുന്നു.
തികഞ്ഞ ഗൗരവം പാലിച്ച് പ്രഭാകരന്‍: അല്ല. റവലൂഷണറി ഡമോക്രാറ്റിക് പാര്‍ട്ടിയിലെ ഒരു ബുദ്ധിജീവിയാണ് ഞാന്‍.
അന്തരീക്ഷം ഒന്നു ലഘൂകരിക്കാനായി അച്ചുതന്‍നായര്‍: ഒരു തമാശയ്ക്ക്-സൈഡായിട്ട്-ഉണ്ട്.
പ്രഭാകരന്‍(അതിഷ്ടപ്പെടാതെ): തമാശയ്‌ക്കൊ.(പെണ്‍കുട്ടിയുടെ അച്ഛനോട്) പാര്‍ട്ടി എനിക്ക് ജീവാത്മാവും പരമാത്മാവും ആണ്. എനിക്ക് പെണ്‍കുട്ടിയോട് ചില കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ട്.
പെണ്‍കുട്ടിയുടെ മുഖം ലജ്ജകൊണ്ട് തുടുത്തു.
പ്രഭാകരന്‍(അവളോട്): അദ്ധ്വാനിക്കുന്ന തൊഴിലാളിവര്‍ഗത്തിന്റെ മോചനത്തിനായി തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയാറാണോ.
പെണ്‍കുട്ടിയുടെ ചിരി മാഞ്ഞു. അച്ഛന്റെ മുഖത്തും പകപ്പ്. അച്ചുതന്‍നായര്‍ ഉമിനീരിറക്കി.
മറുപടി ഇല്ലെന്നു കണ്ട് പ്രഭാകരന്‍: വേണ്ട, ഞാന്‍ തയ്യാറെടുപ്പിച്ചോളാം. കുട്ടിയുടെ സാമൂഹ്യബോധം എനിക്കൊന്നു പരിശോധിക്കണം.
ചെറിയൊരു പരുങ്ങലിലാണ് അച്ചുതന്‍നായര്‍
ഒന്നിളകിയിരുന്ന് പ്രഭാകരന്‍: ബൂര്‍ഷ്വാസി കം സലിം എന്ന പുസ്തകം വായിച്ചിട്ടുണ്ടോ? അല്ലെങ്കില്‍ഡോണ്‍ട്രൊഡന്‍-എ ക്വസ്റ്റിയന്‍
മാര്‍ക്ക്?
ആഡന്‍ സക്‌സലിയുടെ പുസ്തകം? അതുമല്ലെങ്കില്‍ ദസ് ക്യാപിറ്റല്‍?
പെണ്‍കുട്ടി മൗനം
പ്രഭാകരന്‍: എന്താ വായനാശീലം ഇല്ലേ?
അച്ഛന്‍(അഭിമാനത്തോടെ): അതൊക്കെയുണ്ട്. മംഗളം വാരികയിലും മനോരമയിലും വരുന്ന മിക്ക നോവലുകളും ഇവിടെ ഞങ്ങള്‍ എല്ലാവരും വായിക്കാറുണ്ട്.
അച്ചുതന്‍ നായര്‍ക്ക് തല്‍ക്കാലത്തേക്ക് സമാധാനമായി. പക്ഷേ, പ്രഭാകരന്‍ വിടുന്ന മട്ടല്ല.
പ്രഭാകരന്‍: അത്രയേ ഉളളൂ. ശരി വായിച്ച നോവലില്‍ ഏറ്റവും ഇഷ്ടപ്പെട്ട നോവല്‍ ഏതാണ്?
പെണ്‍കുട്ടി നിന്നു വിയര്‍ക്കുകയാണ്.
അച്ഛന്‍: ഏതാ മോളേ?
എന്തുപറയണമെന്നറിയാതെ പെണ്‍കുട്ടി: അത്-
പ്രഭാകരന്‍: അത്…?
അച്ഛന്‍: എന്തായാലും പറഞ്ഞേക്ക്.
പെണ്‍കുട്ടി (നാണത്തോടെ): ഏറ്റവും ഇഷ്ടപ്പെട്ടത് മനോരമയിലെ ഹവ്വാബീച്ച്.
തീരെ രുചിക്കാതെ പ്രഭാകരന്‍: ഹവ്വാബീച്ചോ? അതെന്തു ബീച്ച്?
പ്രഭാകരന്റെ വിചാരണയില്‍ നിന്നും രക്ഷപ്പെടാനായി, ഇടയ്ക്കുകയറി അച്ചുതന്‍ നായര്‍: അതേതെങ്കിലും ഫോറിന്‍ബീച്ചായിരിക്കും.
അച്ഛന്‍(അഭിമാനത്തോടെ): കോട്ടയം പുഷ്പനാഥിനെയും മാത്യു മറ്റത്തെയും മോള്‍ക്കു വലിയ ഇഷ്ടമാണ്.
പ്രഭാകരന്‍ അയാളാ പേരുകള്‍ ആദ്യമായിട്ട് കേള്‍ക്കുകയാണ്. സംശയത്തോടെ
പ്രഭാകരന്‍: ഇഷ്ടം ന്നു പറഞ്ഞാല്‍-? (ഒന്നു നിര്‍ത്തി) അതുപോട്ടെ, എനിക്കു ചില നിബന്ധനകള്‍ മുന്നോട്ടു വെക്കാനുണ്ട്. കല്യാണത്തിന്
ആര്‍ഭാടങ്ങളൊന്നും പാടില്ല. ഞങ്ങളുടെ പാര്‍ട്ടി ഓഫീസില്‍വച്ച് വളരെ ലളിതമായ ഒരു ചടങ്ങ്. ഞാനൊരു രക്തഹാരം അങ്ങോട്ടണിയിക്കും. കുട്ടി ഒരു
രക്തഹാരം ഇങ്ങോട്ടണിയിക്കും. അതിനുശേഷം അരമണിക്കൂര്‍ ഞങ്ങളുടെ പാര്‍ട്ടിപ്രവര്‍ത്തകര്‍ ഞങ്ങളുടെ പാര്‍ട്ടിസൂക്തങ്ങള്‍ ഉറക്കെ ചൊല്ലും
പിന്നെ ഒരു ഗ്ലാസ് നാരങ്ങാവെളളം. ചടങ്ങ് തീര്‍ന്നു.
വിരണ്ടു നില്ക്കുകയാണ് അച്ഛനും മകളും. അമ്പരപ്പോടെ അച്ഛന്‍ അച്ചുതന്‍നായരെ നോക്കി, അയാളൊരു ഇളിഭ്യച്ചിരി ചിരിച്ചു.
അതൊന്നും ശ്രദ്ധിക്കാതെ തുടരുന്ന പ്രഭാകരന്‍: ഞാനധികവും അണ്ടര്‍ഗ്രൗണ്ടിലായിരിക്കും. ഒളിവില്‍. ശ്രീമാന്‍ തോപ്പില്‍ഭാസിയുടെ
ഒളിവിലെ ഓര്‍മകള്‍ വായിച്ചിട്ടില്ലേ. അതുപോലൊരു ജീവിതമായിരിക്കും മിക്കപ്പോഴും. INSP ഞങ്ങളെ വേട്ടയാടുകയാണല്ലോ. ചിലപ്പോള്‍ ലോക്കപ്പിലോ ജയിലിലോ ആയെന്നും വരാം.
പെണ്‍കുട്ടിയുടെ മുഖം. ആ കുട്ടിയുടെ തൊണ്ടവരണ്ടപോലെ.
തീവ്രമായ വിപ്ലവച്ചുവയില്‍ പ്രഭാകരന്‍: ഒരു വിപ്ലവകാരിയുടെ ഭാര്യ എന്തും സഹിക്കാന്‍ പ്രാപ്തയായിരിക്കണം. ചിലപ്പോള്‍ കുട്ടി വെടിയുണ്ടകള്‍ നേരിടേണ്ടി വന്നേക്കാം. അപ്പോള്‍ വിരിമാറ് കാണിച്ചുകൊടുക്കേണ്ടിവരും.

Thursday, February 3, 2011

Pranchiyettan & The Saint -movieraga.

pranchi

Mammootty as Pranchiyettan

Mammootty as Pranchiyettan

പേരു പോലെ തന്നെ കൌതുകകരമാണ് രഞ്ജിത്തിന്റെ പുതിയ ചിത്രമായ പ്രാഞ്ചിയേട്ടന്‍ & ദ് സെയ്‌ന്റ്. പ്രാഞ്ചിയേട്ടന്‍ എന്നും അരിപ്രാഞ്ചി എന്നും അറിയപ്പെടുന്ന ചെറമ്മല്‍ ഈനാശു ഫ്രാന്‍സിസ് (മമ്മൂട്ടി) എന്ന ബിസിനസുകാരനായ തൃശൂരുകാരന്‍ ഒരു പ്രതിസന്ധിയുടെ നടുവിലാണ്. പല പ്രതിസന്ധികള്‍ക്കു ശേഷം വന്ന ഒരു പുതിയ പ്രതിസന്ധിയുടെ നടുവിലാണ് എന്നു പറയുന്നതാണ് കൂടുതല്‍ ശരി. മരിച്ചുപോയ കാരണവന്മാരുടെ കല്ലറകളില്‍ മെഴുകുതിരികള്‍ കത്തിച്ച് പ്രാഞ്ചി ഉപദേശം തേടുന്നു. പിന്നെ, പള്ളിയില്‍ കയറി പ്രാഞ്ചിയുടെ പേരിനു കാ‍രണക്കാരനായ സെന്റ് ഫ്രാന്‍സിസ് ഓഫ് അസ്സീസിയോട് പ്രാര്‍ഥിക്കുന്നു. പ്രാഞ്ചിയുടെ അതുവരെയുള്ള ജീവിതവും അയാള്‍ കടന്നുപോന്ന പണവും പരാജയവും നിറഞ്ഞ വഴികളും വിശുദ്ധനു (ജെസെ ഫോക്‍സ് അലന്‍) മുന്നില്‍ മെല്ലെ അനാവരണം ചെയ്യപ്പെടുകയാണ്.

അയാളുടെ ജീവിതത്തിലൂടെ കടന്നുപോയവരെയെല്ലാം നമ്മള്‍ പരിചയപ്പെടുന്നു. ചങ്ങാതിമാരായ വാസു മേനോന്‍ (ഇന്നസെന്റ്) ഉതുപ്പ് (ടി ജി രവി), ബാഹുലേയന്‍ (രാമു), ഇന്റീരിയര്‍ ഡിസൈനറായ പത്മശ്രീ (പ്രിയാ മണി), സ്‌കൂളിലെ സഹപാഠിയും അന്നു മുതലേ പാരയുമായ ഡോ. ജോസ് (സിദ്ദിഖ്), സഹപാഠിയും ഇഷ്‌ടക്കാരിയും പിന്നീട് ജോസിന്റെ ഭാര്യയുമായ ഡോ. ഓമന (ഖുശ്‌ബു), ഡ്രൈവര്‍ സുപ്രന്‍ (ടിനി ടോം), പോളി എന്ന പയ്യന്‍ (ഗണപതി)… അങ്ങനെ പലരും.

PLUSES
മലയാളത്തെ സംബന്ധിച്ചിടത്തോളം വളരെ പുതുമയുള്ള അന്തരീക്ഷത്തിലാണ് ഈ ചിത്രം അവതരിപ്പിക്കപ്പെടുന്നത്. സര്‍വഗുണസമ്പന്നനും കരുത്തനുമായ നായകന്‍, നികൃഷ്‌ടതയുടെ ആള്‍‌രൂപമായ വില്ലന്‍, വില്ലനു മേല്‍ നായകന്റെ ആത്യന്തികമായ വിജയം തുടങ്ങിയ സ്ഥിരം ചേരുവകളൊന്നും പാടേ വേണ്ടെന്നു വച്ചിട്ടില്ലെങ്കിലും കുറച്ചൊന്ന് മാറ്റി ഉപയോഗിക്കാന്‍ ശ്രമിച്ചിട്ടുണ്ട് രഞ്ജിത്ത്; വിജയകരമായിത്തന്നെ.

ഈ സിനിമ കണ്ടിറങ്ങുമ്പോള്‍ നമ്മുടെ മനസ്സില്‍ നില്‍ക്കുന്നത് മൂന്നു കാര്യങ്ങളാണ്: ചെറമ്മല്‍ ഈനാശു ഫ്രാന്‍സിസ് എന്ന കഥാപാത്രം, സിനിമ മുന്നോട്ടു വയ്‌ക്കുന്ന നിറമുള്ള ജീവിതചിത്രങ്ങള്‍, ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ പ്രേരിപ്പിക്കുന്ന സംഭാഷണങ്ങള്‍.

ചെറമ്മല്‍ ഈനാശു ഫ്രാന്‍സിസ് എന്ന പ്രാഞ്ചിയെ തികഞ്ഞ പെര്‍ഫക്ഷനോടെ രൂപപ്പെടുത്താന്‍ കഴിഞ്ഞു രചനയും സംവിധാനവും നിര്‍വഹിച്ച രഞ്ജിത്തിന്. പ്രാഞ്ചി എന്ന കഥാപാത്രത്തിന്റെ ഐഡന്റിറ്റി കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. പ്രാഞ്ചിയുടെ മനോഭാവവും സംഭാഷണങ്ങളും ചെയ്തികളുമെല്ലാം അതിനൊത്തു നില്‍ക്കുന്നു. അതില്‍ നിന്ന് ഒട്ടും വ്യതിചലിക്കാതെ പ്രാഞ്ചിയെ അഭിനയിപ്പിച്ച് ഫലിപ്പിക്കാന്‍ മമ്മൂട്ടിക്കും കഴിഞ്ഞു. പ്രാഞ്ചിക്കു പറ്റിയ അമളികളും നഷ്‌ടങ്ങളും പരാജയങ്ങളും നമ്മളെ മാത്രമല്ല, പ്രാഞ്ചിയേയും ചിരിപ്പിക്കുന്നുണ്ട് എന്നതാണ് ഈ കഥാപാത്രത്തെ unique ആക്കുന്നത്. ജീവിതത്തെ ഒരു ചിരിയോടെ നേരിടാനാവുമെന്ന് പ്രാഞ്ചി ഓര്‍മിപ്പിക്കുന്നു.

രഞ്ജിത്തിന്റെ ഏറ്റവും മികച്ച സിനിമകളില്‍ (എഴുതിയതും സംവിധാനം ചെയ്തതും) ഒന്നായ നന്ദനം പോലെ, ജീവിതത്തെ പ്രസാദാത്മകമായി കാണാന്‍ ശ്രമിക്കുന്നു പ്രാഞ്ചിയേട്ടന്‍ & ദ് സെയ്‌ന്റ്. പരാജയങ്ങളില്‍ തടഞ്ഞുനില്‍ക്കേണ്ടതില്ല എന്ന ചിരിപ്പിച്ചുകൊണ്ട് ഓര്‍മിപ്പിക്കുന്നു ഈ ചിത്രം; ജീവിതത്തിന് നിറമുള്ള ഒരു വശം തീര്‍ച്ചയായും ഉണ്ടെന്നും.

ഈ സിനിമ ഏറ്റവുമധികം ഓര്‍മിക്കപ്പെടാന്‍ പോകുന്നത് ഇതിലെ ഹൃദ്യമാ‍യ, സ്വാ‍ഭാവികത നിറഞ്ഞ, നര്‍മം തൊട്ടുവച്ചിരിക്കുന്ന സംഭാഷണങ്ങളുടെ പേരിലാവും. മറ്റെന്തൊക്കെ ഉണ്ടെങ്കിലും ആ തൃശൂര്‍ സംഭാഷണങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ പ്രാഞ്ചിയേട്ടന്‍ & ദ് സെയ്‌ന്റ് ഒരു വരണ്ട സിനിമ ആയിപ്പോകുമായിരുന്നു. എഴുതിയ രഞ്ജിത്തിനും പറഞ്ഞ മമ്മൂട്ടിക്കും അഭിമാനിക്കാം.

ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച പണ്ഡിറ്റ് ദീനദയാല്‍, സര്‍ക്കസ് ബഫൂണിനെ കെട്ടിയെഴുന്നള്ളിച്ചതുപോലെ തോന്നിച്ചെങ്കിലും മറ്റു കഥാപാത്രങ്ങളും അവരെ അവതരിപ്പിച്ചവരും ഏറെ മികവു പുലര്‍ത്തി. വിശുദ്ധനായ ജെസെ ഫോക്‍സ് അലന്‍, വാസു മേനോനെ അവതരിപ്പിച്ച ഇന്നസെന്റ്, പത്മശ്രീയായ പ്രിയാ മണി എന്നിവരുടെ പേര് എടുത്തു പറയണം.

MINUSES
തിര-ക്കിട്ടെഴുതിയ-കഥ വച്ചാണ് രഞ്ജിത്ത് ഇതു ഷൂട്ട് ചെയ്തിരിക്കുന്നതെന്നു വ്യക്തം. ചെറമ്മല്‍ ഈനാശു ഫ്രാന്‍സിസ് എത്രത്തോളം well defined കഥാപാത്രമാണോ അത്രത്തോളം ill defined ആണ് ഈ സിനിമയിലെ മറ്റു മിക്ക കഥാപാത്രങ്ങളും‍. പ്രധാന വേഷങ്ങളായ പത്മശ്രീ, പോളി, ഡോ. ഓമന തുടങ്ങിയവരുടെയൊക്കെ അവസ്ഥ പോലും ഭേദമല്ല. കഥാസന്ദര്‍ഭങ്ങളുടെ കാര്യവും അങ്ങനെ തന്നെ. വളരെ silly ആയിത്തോന്നുന്ന പലതും ഇതില്‍ കടന്നുകൂടിയിട്ടുണ്ട്. ഏറ്റവും മോശമായിപ്പോയത് ഡോ. ഓമനയുടെ സ്വകാര്യജീവിതം കാട്ടിക്കൊടുക്കുന്നതാണ്.

അതൊക്കെ പോട്ടെന്നു വച്ചാലും നമ്മുടെ ബുദ്ധിക്കു മുകളിലൂടെ രഞ്ജിത്ത് പറത്തിക്കൊണ്ടു പോകുന്ന രണ്ടു കാര്യങ്ങള്‍ ഒട്ടും അവഗണിക്കാന്‍ പറ്റില്ല. ഒന്ന് പത്മശ്രീയുമായി ബന്ധപ്പെട്ട കാര്യം. അടുത്തത് പോളിയുടെ കാര്യവും.

കിട്ടിയ ഡേറ്റു വച്ച് പ്രിയാ മണിയേക്കൊണ്ട് പറ്റിയതൊക്കെ ചെയ്യിപ്പിച്ചു എന്നല്ലാതെ പത്മശ്രീ എന്ന കഥാപാത്രത്തെ മര്യാദയ്‌ക്ക് അവതരിപ്പിക്കാനോ ന്യായീകരിക്കാനോ രഞ്ജിത്ത് ശ്രമിച്ചിട്ടില്ല. മകളുടെയോ കൊച്ചുമകളുടെയോ പ്രായമുള്ള പത്മശ്രീയോട് പ്രാഞ്ചിക്ക് പ്രേമം തോന്നുന്നതും കുറച്ച് കടന്ന കൈയായിപ്പോയി. അതിലും വലിയ അക്രമമാണ് അവള്‍ പ്രാഞ്ചിയുടെ കൂടെപ്പാര്‍ക്കാന്‍ കൊതിച്ചിരിക്കുകയാണെന്ന അവസാനത്തെ വെളിപ്പെടുത്തല്‍. ഈ നാട്ടില്‍ ആണുങ്ങള്‍ക്ക് ഇത്ര ക്ഷാമമോ! അല്ലെങ്കില്‍, പെണ്‍പിള്ളേര്‍ക്ക് ഇത്ര ബോധക്കേടോ!

(പ്രാഞ്ചിയേക്കൊണ്ട് പത്മശ്രീയെ കെട്ടിച്ചേ അടങ്ങൂ എന്ന് സംവിധായകന് നിര്‍ബന്ധമുണ്ടായിരുന്നെങ്കില്‍ പ്രിയാ മണിക്ക് പകരം കുറച്ച് മുതിര്‍ന്ന ആരെയെങ്കിലും കാസ്റ്റ് ചെയ്‌താലും മതിയായിരുന്നു. ഉദാഹരണത്തിന്, ശ്വേത മേനോന്‍.)

പോളിയുടെ പരാജയകാരണം കണ്ടുപിടിക്കാന്‍ കഴിയാതെ വിഷമിച്ചിരിക്കുന്ന ഹെഡ്‌മാസ്റ്റര്‍ക്കും അതു തിരഞ്ഞ് നടക്കുന്ന പ്രാഞ്ചിക്കും തൊട്ടു മുന്‍പത്തെ വര്‍ഷം നടന്ന ഞെട്ടിപ്പിക്കുന്ന സംഭവത്തേക്കുറിച്ച് ഒരു വിവരവുമില്ല എന്നു പറഞ്ഞാല്‍ ഒരു വിവരവുമില്ലാത്തവര്‍ പോലും വിശ്വസിക്കാന്‍ പാടുപെടും. പോളിയുടെ വ്യക്തിത്വം define ചെയ്യുന്നതില്‍ കാണിച്ചിരിക്കുന്ന അലംഭാവം കൂടി ഇതിനൊപ്പം ചേരുമ്പോള്‍ പോളി എപിസോഡ് മൊത്തത്തില്‍ പാളിപ്പോകുന്നു.

EXTRA
ആവശ്യത്തിനു സമയമെടുത്ത് കഥയുണ്ടാക്കി അതിന്റെ സാധ്യതകള്‍ തിരിച്ചും മറിച്ചും ആലോചിച്ച് കഥാപാത്രങ്ങളെ മാറ്റിയും മറിച്ചും പരീക്ഷിച്ച് ഒരു തപസ്യ പോലെ സിനിമാനിര്‍മാണം നടത്തിയാല്‍ ലോകമറിയുന്ന ചലച്ചിത്രകാരനാകാനുള്ള കഴിവുണ്ട് രഞ്ജിത്തിന്. മികച്ച സിനിമകള്‍ മലയാളത്തില്‍ കാണാനുള്ള ഭാഗ്യം നമുക്കുമുണ്ടാകും. പക്ഷേ, കിട്ടുന്ന പുല്ലും വയ്ക്കോലും തിന്ന് കെട്ടിയിട്ട കുറ്റിയില്‍ കിടന്നു കറങ്ങുന്ന പശുവിനേപ്പോലെയാകാനാണ് അദ്ദേഹത്തിനു താല്പര്യം. നമുക്കെന്തു ചെയ്യാന്‍ കഴിയും, ഇങ്ങനെ പറയാനും മോഹഭംഗപ്പെടാനുമല്ലാതെ!

LAST WORD
തിരക്കിട്ട് തല്ലിക്കൂട്ടിയെടുത്തതാണെന്ന് തോന്നിപ്പിക്കുന്ന വീഴ്‌ചകളുണ്ടെങ്കിലും, കാണികളെ ശരിക്കും വിനോദിപ്പിക്കാനും കുറച്ചൊന്ന് വിസ്‌മയിപ്പിക്കാനും ഇടയ്‌ക്കല്പം ചിന്തിപ്പിക്കാനും കഴിയുന്ന സിനിമ